
റയൽ മാഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസ് വീണ്ടും റയൽ മാഡ്രിഡിൽ. ഇത്തവണ അസിസ്റ്റന്റ് മാനേജരുടെ വേഷത്തിലാവും റൗൾ റയൽ മാഡ്രിഡിൽ എത്തുക. റയൽ മാഡ്രിഡ് പ്രസിഡന്റ് പെരെസിന്റെ വലം കൈ ആയ ഹോസെ അഞ്ചേൽ സാഞ്ചസിന്റെ സഹായിയായിട്ടാവും റൗൾ ചുമതലയേൽക്കുക. ക്ലബ്ബിന്റെ ട്രാൻസ്ഫർ കാര്യങ്ങളും കളിക്കാരുടെ കരാർ സംബന്ധമായ കാര്യങ്ങളും ക്ലബ്ബിന്റെ അന്തർദേശിയ തലത്തിലുള്ള മാർക്കറ്റിംഗ് കാര്യങ്ങളുമാണ് റൗൾ കൈകാര്യം ചെയ്യുക. ഇതോടെ സിദാൻ റൗൾ കൂട്ടുകെട്ട് വീണ്ടും റയൽ മാഡ്രിഡിനെ കൂടുതൽ ഉന്നതിയിലെത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മേജർ സോക്കർ ലീഗിൽ ന്യൂ യോർക്ക് കോസ്മോസിന് വേണ്ടി കളി നിർത്തിയതിനു ശേഷം ലാ ലീഗ യുടെ അംബാസിഡർ ആയി പ്രവർത്തിച്ചവരുകയായിരുന്നു റൗൾ. അമേരിക്കയിൽ ഉള്ള സമയത്താണ് റൗൾ സ്പോർട്സ് ബിസിനസിനെ പറ്റിയും അതിന്റെ അഭിവൃദ്ധിയെ പറ്റിയുള്ള വിദ്യാഭ്യാസം നേടിയത്.
റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിന്റെ കോച്ചിങ് സ്ഥാനം ഏറ്റെടുക്കുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നെകിലും അവസാനം ക്ലബ്ബിന്റെ അസിസ്റ്റന്റ് മാനേജർ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ജൂലൈ 3നു റൗൾ സ്ഥാനം ഏറ്റെടുക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial