റൗൾ വീണ്ടും റയൽ മാഡ്രിഡിൽ

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം റൗൾ തിരിച്ചെത്തി. ഇത്തവണ ക്ലബ്ബ് എക്സിക്യൂട്ടീവ് മെംബർ ആയിട്ടാണ് സ്പാനിഷ് ലെജന്റ് ലോസ് ബ്ലാങ്കോസ് ക്യാമ്പിലെത്തിയത്. ഡാനി സെബല്ലോസിനെ റയൽ അൺവെയിൽ ചെയ്യുന്ന ചടങ്ങിലാണ് റൗൾ സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി പങ്കെടുത്തത്. റയൽ മാഡ്രിഡിലെ മറ്റ് ബോർഡംഗങ്ങളോടൊപ്പം സെബല്ലോസിനായുള്ള ചടങ്ങിൽ മുൻ താരം പങ്കെടുത്തു.

16 വർഷം റയലിന് വേണ്ടി കളിച്ച റൗൾ റയലിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളാണ്‌. റയലിന് വേണ്ടി ഏറ്റവും കൂടുതൽ മൽസരങ്ങൾ കളിച്ച റൗൾ(741) ക്ലബ്ബ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന ഗോൾ സ്കോറർ ആണ്. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന ഗോൾ സ്കോറർ ആയ റൗൾ മൂന്ന് കിരീടവും 6 ലാ ലീഗ ടൈറ്റിലുകളും റയലിന് വേണ്ടി നേടിയിട്ടുണ്ട്. റയലിന്റെ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിനൊപ്പം ക്ലബ്ബിന്റെ ഉപദേശകനായി റൗൾ അടുത്ത സീസണിൽ ഉണ്ടാകും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവീണ്ടും ലുകാകു, സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡ്
Next articleഹോക്കി വേള്‍ഡ് ലീഗ് : ജര്‍മ്മനി-അമേരിക്ക വനിത വിഭാഗം ഫൈനല്‍