മെസ്സി ലോകത്തെ മികച്ച താരങ്ങളിലൊരാൾ – റാമോസ്

- Advertisement -

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത് ലാ ലീഗയിലെ റയൽ മാഡ്രിഡ്- ബാഴ്സലോണ പോരാട്ടത്തിനായാണ്. എൽ ക്ലാസിക്കോ പോരാട്ടം നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയൊ റാമോസ് പ്രതികരവുമായി എത്തിയത്. ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി എന്നാണ് റയൽ മാഡ്രിഡ് ക്യാപ്റ്റന്റെ പ്രതികരണം.

റൈവലറിയേക്കൾ ഉപരി മെസ്സിയോട് ബഹുമാനമാണ് തനിക്കുള്ളതെന്ന് റാമോസ് പറഞ്ഞു. അതേ സമയം റയലിനെതിരെ മികച്ച പ്രകടനം റാമോസ് പുറത്തെടുക്കാത്തിടത്തൊളം താൻ സന്തോഷവാനാണെന്നും പറഞ്ഞു. അതേ സമയം ഈ സീസണിൽ മികച്ച ഫോമിലാണ് ലയണൽ മെസ്സി. 29 കളികളിൽ 23 ഗോളും 16 അസിസ്റ്റുമായാണ് ലയണൽ മെസ്സി ബാഴ്സയെ നയിക്കുന്നത്.

Advertisement