റയൽ മാഡ്രിഡിൽ ചരിത്രം നേട്ടത്തിനൊപ്പം എത്താൻ റാമോസും മാർസലോയും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിന് ഇനി നടക്കാനുള്ള മത്സരം സ്പാനിഷ് സൂപ്പർ കപ്പിലാണ്. സൂപ്പർ കപ്പ് സെമി ഫൈനലിൽ റയൽ മാഡ്രിഡ് അത്ലറ്റിക് ബിൽബാവോയെ നേരിടും. സ്പാനിഷ് സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കിയാൽ റയൽ മാഡ്രിഡിൽ റാമോസിനും മാർസെലോയ്ക്കും ഒരു ചരിത്ര നേട്ടത്തിനൊപ്പം എത്താം. റയൽ മാഡ്രിഡിനൊപ്പം ഏറ്റവും കൂടുതൽ കിരീടങ്ങൾ എന്ന റെക്കോർഡിനൊപ്പം ആകും റാമോസും മാർസലോയും എത്തുക.

കഴിഞ്ഞ സീസണിൽ ലാലിഗ കിരീടം നേടിയതോടെ രണ്ട് താരങ്ങളും റയൽ മാഡ്രിഡിൽ 22 കിരീടങ്ങൾ എന്ന നേട്ടത്തിൽ എത്തിയിരുന്നു. ഒരു കിരീടം കൂടെ നേടിയാൽ പാകോ ജെന്റോയുടെ 23 കിരീടം എന്ന നേട്ടത്തിനൊപ്പം എത്താൻ മാർസെലോയ്ക്കും റാമോസിനും എത്തും.

റാമോസിന്റെയും മാർസലോയുടെയും കിരീടങ്ങൾ;

5 LaLiga Santander
4 Champions League
2 Copa del Rey
3 European Super Cups
4 Supercopas de Espana.
4 Club World Cup