റാമോസിന്റെ പരിക്ക് സാരമുള്ളതല്ല

- Advertisement -

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ പരിക്ക് സാരമുള്ളതല്ല എന്ന് പരിശീലകൻ സിദാൻ സൂചന നൽകി. ഇന്നലെ റയൽ സോസിഡാഡിന് എതിരായ മത്സരത്തിൽ റാമോസിന് പരിക്കേറ്റിരുന്നു. രണ്ടാം പകുതിയിൽ റയലിന് ലീഡ് നൽകിയ ഗോൾ നേടിയ ശേഷമായിരുന്നു റാമോസിന് പരിക്കേറ്റത്. മുട്ടിന് വേദന അനുഭവപ്പെട്ട റാമോസ് ഉടൻ കളം വിടുകയും ചെയ്തു. എന്നാൽ റാമോസിന്റെ പരിക്കിൽ ഭയപ്പെടേണ്ടതില്ല എന്ന് സിദാൻ പറഞ്ഞു.

റാമോസിന്റെ മുട്ടിന് വേദനയുണ്ട്. എന്നാൽ അത് വെറും നോക്ക് മാത്രമാണ് എന്നാണ് ക്ലബ് കരുതുന്നത്. റാമോസ് അടുത്ത് മത്സരത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും സിദാൻ പറഞ്ഞു. റാമോസ് ലോകത്തെ ഏറ്റവും മികച്ച ഡിഫൻഡർ ആണെന്നും എപ്പോഴും തന്റെ പരമാവധി ടീമിനു വേണ്ടി കൊടുക്കുന്ന താരമാണന്നും സിദാൻ പറഞ്ഞു.

Advertisement