കൊടുത്താ കാറ്റലോണിയയിലും കിട്ടും!! റാമോസിന് പണി തിരിച്ചു കിട്ടി!

സീസൺ തുടക്കത്തിൽ എൽ ക്ലാസിക്കോയിൽ ബാഴ്സയും റയലും കൊമ്പു കോർത്തപ്പോൾ ഒരു രംഗമുണ്ടായിരുന്നു. ബോളിനു വേണ്ടി വന്ന മെസ്സിക്ക് പന്തു നൽകാതെ റാമോസ് മെസ്സിയെ രോഷാകുലനാക്കുന്നത്. അന്ന് റാമോസിനായിരുന്നു വിജയമെങ്കിൽ കാറ്റലോണിയയിലെ തന്നെ മറ്റൊരു ടീമായ ജിറോണയെ ഇന്നലെ നേരിട്ടപ്പോൾ മെസ്സിയുടെ സ്ഥാനത്ത് റാമോസ് എത്തി.

 

ജിറോണയ്ക്കെതിരെ ഇന്നലെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റയൽ മാഡ്രിഡ് പിറകിലായിരുന്ന സമയത്താണ് എൽ ക്ലാസിക്കോയിലെ രംഗം ആവർത്തിച്ചത്. പന്തിനായി ചെന്ന റാമോസിന് പന്തു നീട്ടി കൊടുത്ത ജിറോണ മിഡ്ഫീൽഡർ ഗാർനെൽ റാമോസ് അടുത്ത് എത്തിയപ്പോൾ പന്തു റാമോസിനു കൊടുക്കാത്തെ പിറകിലേക്ക് എറിയുകയായിരുന്നു.

രോഷാകുലനായ റാമോസ് ഗാർനെലിനെ തള്ളിയിടുകയും ചെയ്തു. അന്നത്തെ ചിരി റാമോസിനായിരുന്നു എങ്കിൽ ഇന്ന് അത് ജിറോണ താരത്തിനായി. മത്സരം 2-1 എന്ന സ്കോറിന് പരാജയപ്പെട്ട റയൽ ലീഗിൽ ബാഴ്സലോണയേക്കാൾ എട്ടു പോയന്റിനു പിറകിലായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎപി അസ്ലം ടൂർണമെന്റിന് പുതിയ ലോഗോ
Next articleപോഗ്ബ തിരിച്ചുവരാൻ ഇനിയും വൈകും