സെർജിയോ റാമോസ് കൊറോണ നെഗറ്റീവ് ആയി

റയൽ മാഡ്രിഡ് സെന്റർ ബാക്ക് സെർജിയോ റാമോസ് കൊറോണ നെഗറ്റീവ് ആയി.
കഴിഞ്ഞ ആഴ്ച കൊറോണ പോസിറ്റീവ് ആയ റാമോസിന് അവസാനം നടത്തിയ രണ്ടു ടെസ്റ്റുകളും നെഗറ്റീവ് ആയതോടെ താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. പരിക്കും കൊറോണയും ഒക്കെ ആയി ഒരു മാസത്തിലധികം കാലമായി റാമോസ് റയൽ മാഡ്രിഡ് നിരയിൽ ഇല്ല. വലിയ മത്സരങ്ങൾ വരാനിരിക്കെ റാമോസ് തിരികെ എത്തിയത് ടീമിനാകെ ഊർജ്ജം നൽകും.

ശനിയാഴ്ച റയൽ ബെറ്റിസിന് എതിരെ നടക്കുന്ന ലാലിഗ മത്സരത്തിൽ റാമോസ് ഉണ്ടാകും. അതിനു പിന്നാലെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലും റാമോസ് കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ വാല്വെർദെ, വരാനെ, കാർവഹാൽ എന്നിവരൊക്കെ ഇപ്പോഴും റയൽ ടീമിൽ നിന്ന് പുറത്താണ്.

Exit mobile version