Site icon Fanport

റൊണാൾഡോ പോയത്കൊണ്ട് റയൽ മാഡ്രിഡ് ജയിക്കുന്നത് അവസാനിക്കില്ല : റാമോസ്

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടുപോയത് കൊണ്ട് റയൽ മാഡ്രിഡ് ജയിക്കുന്നത് അവസാനിക്കില്ലെന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. യുവേഫ സൂപ്പർ കപ്പിൽ അത്ലറ്റികോ മാഡ്രിഡിനെ നേരിടാനിരിക്കെയാണ് റാമോസിന്റെ പ്രസ്താവന.

റൊണാൾഡോ പോലെയൊരു താരത്തിന്റെ ടീമിൽ നിന്നുള്ള പടിയിറക്കം ടീമിനെ ദുർബലപ്പെടുത്തുമെങ്കിലും മുൻ കാലത്തും ഇത് പോലെയുള്ള താരങ്ങൾ ടീം വിട്ടു പോയിട്ടും റയൽ മാഡ്രിഡ് ജയിക്കുന്നത് നിർത്തിയിട്ടില്ലെന്നും റാമോസ് പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിലേക്കുള്ള ട്രാൻസ്ഫർ താരത്തിനും റയൽ മാഡ്രിഡിനും നല്ലത് വരുത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും റയൽ മാഡ്രിഡ് ക്യാപ്റ്റൻ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിന്റെ ഒരു പ്രധാനപ്പെട്ട താരമായിരുന്നുവെങ്കിലും ഒരു കളിക്കാരനും ക്ലബിനെക്കാൾ വലുതല്ലെന്നും റാമോസ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version