മെസ്സി ഇല്ലായിരുന്നെങ്കിൽ റയൽ മാഡ്രിഡ് ഇതിലും കൂടുതൽ കിരീടം നേടുമായിരുന്നു : സെർജിയോ റാമോസ്

- Advertisement -

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സലോണയുടെ കൂടെ ഇല്ലായിരുന്നെങ്കിലും റയൽ മാഡ്രിഡ് ഇതിലും കൂടുതൽ കിരീടങ്ങൾ നേടുമായിരുന്നെന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. കഴിഞ്ഞ ഒരുപാട് വർഷങ്ങളായി മെസ്സിയുടെ പ്രകടനം മൂലം റയൽ മാഡ്രിഡിന് കൂടുതൽ കിരീടങ്ങൾ നേടാനുള്ള അവസരം നഷ്ടമായെന്നും റാമോസ് പറഞ്ഞു.

ബാഴ്‌സലോണയുടെ ചരിതത്തിലെ ഏറ്റവും മികച്ച ടീമിനെ റയൽ മാഡ്രിഡ് നേരിട്ടിട്ടുണ്ടെന്നും എന്നാൽ വലിയ പരിശീലകനായ ജോസെ മൗറിനോ പരിശീലിപ്പിച്ചിട്ട് പോലും ബാഴ്‌സലോണയെ തോൽപ്പിക്കാൻ റയൽ മാഡ്രിഡ് ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ടെന്നും റാമോസ് പറഞ്ഞു. ബാഴ്‌സലോണക്കെതിരെ ഒരുപാട് തവണ ജയിക്കാൻ ആ കാലഘട്ടത്തിൽ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടില്ലെന്നും റാമോസ് പറഞ്ഞു.

റയൽ മാഡ്രിഡിന്റെ കൂടെ 4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാൻ റാമോസിന് ആയെങ്കിലും ലാ ലീഗയിൽ ബാഴ്‌സലോണയുടെ വിജയത്തിനൊപ്പമെത്താൻ ഈ കാലഘട്ടത്തിൽ റാമോസിനും റയൽ മാഡ്രിഡിനും ആയിരുന്നില്ല.

Advertisement