Site icon Fanport

പുയോൾ തിരികെ ബാഴ്സലോണയിലേക്ക് വരുന്നു

ബാഴ്സലോണയുടെ മുൻ ക്യാപ്റ്റൻ കാർലെസ് പുയോൾ ബാഴ്സലോണയിലേക്ക് തിരികെ വരുന്നു. പുയോളിനെ ക്ലബിന്റെ സ്പോർടിംഗ് മാനേജർ ആക്കാനാണ് ബാഴ്സലോണ ഉദ്ദേശിക്കുന്നത്. ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചു എന്ന് ബാഴ്സലോണ പ്രസിഡന്റ് ബാർതമെയു പറഞ്ഞു. വരുന്ന് ആഴ്ചയിൽ തന്നെ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടാകും എന്നും ബാഴ്സലോണ പ്രസിഡന്റ് പറഞ്ഞു.

പുയോൾ സ്പോർടിംഗ് മാനേജർ ആവുകയാണെങ്കിൽ എറിക് അബിദാൽ, രാമൊൺ പ്ലേൻസ് എന്നിവർക്കൊപ്പം ചേർന്നായിരിക്കും അദ്ദേഹം പ്രവർത്തിക്കുക. ബാഴ്സലോണക്ക് വേണ്ടി നാഞ്ഞൂറോളം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് പുയോൾ. ബാഴ്സലോണക്ക് ഒപ്പം 18 കിരീടങ്ങളും അദ്ദേഹം നേടിയിരുന്നു. 2014ൽ ആണ് പുയോൾ ഫുട്ബോളിൽ നിന്ന് വിരമിച്ചത്.

Exit mobile version