ബാഴ്സയുടെ പതനത്തിൽ നെയ്മറിന്റെ ചിരി

- Advertisement -

സൂപ്പർ കപ്പ് ഫൈനലിൽ റയൽ മാഡ്രിഡിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയ ബാഴ്‌സിലോണയെ ട്രോൾ ചെയ്തു ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും. പി.എസ്.ജി യുടെ ട്വിറ്റെർ അക്കൗണ്ടിൽ ആണ് നെയ്മറിന്റെ ചിരിക്കുന്ന ഫോട്ടോ വെച്ച് ട്വീറ്റ് ഇട്ട് കൊണ്ട് ബാഴ്‌സിലോണയെ ട്രോൾ ചെയ്തിരിക്കുന്നത്.

നെയ്മറിന്റെ ചിത്രത്തിന്റെ കൂടി ചിരിക്കുന്ന ഒരു ഇമോജികൂടി ഇട്ടു കൊണ്ടാണ് പി.എസ്.ജി യുടെ ഇംഗ്ലീഷ് ട്വിറ്റെർ അക്കൗണ്ട് ബാഴ്‌സയുടെ തോൽവി ആഘോഷിച്ചത്. ട്വീറ്റിന് മറുപടിയായി ബാഴ്‌സ ആരാധകർ പി.എസ്.ജിയെ 6 – 1 ന് തോൽപ്പിച്ചതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ട് പ്രതികരിക്കുകയും ചെയ്തു.

ഈ ട്രാൻസ്ഫർ വിൻഡോയിൽ റെക്കോർഡ് തുക നൽകിയാണ് ബാഴ്‌സിലോണ താരമായിരുന്നു നെയ്മറിനെ പി.എസ്.ജി പാരീസിൽ എത്തിച്ചത്.  കഴിഞ്ഞ ദിവസം പി.എസ്.ജിക്ക് വേണ്ടി ആദ്യ മത്സരം കളിച്ച നെയ്മർ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement