ഇന്ന് മാഡ്രിഡിൽ റഫറിക്കെതിരെ റയലിന്റെ ‘7’ മിനുട്ട് പ്രതിഷേധം

- Advertisement -

സ്പാനിഷ് സൂപ്പർ കോപ്പയിലെ ആദ്യ പാദ മത്സരത്തിലെ റെഫറിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് റയൽ മാഡ്രിഡിന്റെ ആരാധകർ. ക്യാമ്പ് നൗവിൽ വെച്ച് നടന്ന ആദ്യ പാദമൽസരത്തിൽ 3-1 എന്ന മാർജിനിൽ വിജയിച്ചു എങ്കിലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചുവപ്പ് കാർഡ് റഫറി നൽകിയിരുന്നു. ക്രിസ്റ്റ്യാനോക്ക് നൽകിയ ചുവപ്പ് കാർഡ് അനാവശ്യമാണെന്ന് ഫുട്ബോൾ ആരാധകരും ഫുട്ബോൾ വിദഗ്ദ്ധരും ഒരു പോലെ ആവർത്തിക്കുമ്പോൾ വ്യത്യസ്തമായൊരു പ്രതിഷേധ രീതിയാണ് റയൽ മാഡ്രിഡ് ആരാധകർ ബേർണബ്യൂവിൽ ഒരുക്കുന്നത്. റഫറിക്ക് നേരെ ഹാന്റ് കർച്ചീഫ് വീശാനാണ് റയൽ ആരാധകരുടെ തീരുമാനം. ഹാന്റ്കർച്ചീഫ് വീശുന്നത് ഏഴു മിനിറ്റ് നീണ്ട് നിൽക്കും. റൊണാൾഡോയുടെ ജേഴ്സി നമ്പർ ആയ 7 സൂചിപ്പിക്കാനാണ് അത്.

ഇത് ആദ്യമായല്ല റഫറിയുടെ തീരുമാനങ്ങൾ ഏകപക്ഷീയവും റയലിനെതിരെയും ആകുന്നത്. ബാഴ്സലോണയ്ക്കെതിരെയുള്ള മൽസരങ്ങളിൽ റഫറി ബാഴ്സയുടെ പക്ഷം പിടിക്കുന്നെന്ന ആരോപണം റയൽ ആരാധകരും ബോർഡ് മെമ്പർമാരും ഉന്നയിക്കുന്നു. റഫറിയുടെ തെറ്റായ തീരുമാനങ്ങളിൽ ഏറ്റവുമധികം ബാധിക്കപ്പെട്ടിട്ടുള്ളതും റയലും ക്രിസ്റ്റ്യാനോയുമാണ്. ക്യാമ്പ് നൗവിലെ ക്ലാസിക്കോയ്ക്ക് ശേഷം 5 മൽസരങ്ങളിൽ നിന്നും വിലക്ക് കൂടി റൊണാൾഡോയ്ക്ക് ലഭിച്ചിരുന്നു. ഫുട്ബോൾ ലോകം ഉറ്റു നോക്കുന്ന റിട്ടേൺ ക്ലാസിക്കോയിൽ ജോസ് മരിയ സാഞ്ചെസ് മാർട്ടിനെസ് ആണ് റഫറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement