റയൽ മാഡ്രിഡിനു വേണ്ടി കളിക്കുന്നതെന്റെ സ്വപ്നം – തിയോ ഹെർണാണ്ടസ്

- Advertisement -

റയൽ മാഡ്രിഡിനു വേണ്ടി കളിക്കുന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്നമാണെന്ന് ലെഫ്റ്റ് ബാക്ക് തിയോ ഹെർണാണ്ടസ്. അത്ലെറ്റിക്കോ മാഡ്രിഡിൽ നിന്നും റയലിലേക്കുള്ള ട്രാൻസ്ഫെർ റൂമറുകളെ കുറിച്ച് ആരാഞ്ഞപ്പോളാണ് തിയോയുടെ പ്രതികരണം. അത്ലെറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കഴിഞ്ഞ സീസണിൽ കോപ്പ ഡെൽ റേ ഫൈനലിസ്റ്റുകളായ അലാവെസിന്റെ പ്രതിരോധം നയിച്ചിരുന്നു.

ലോണിൽ ഡെപോർട്ടിവോ ആലാവെസിൽ എത്തിയ താരം തകർപ്പൻ പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഒഫീഷ്യൽ ആയി പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും 24 മില്ല്യൺ യൂറോ റിലീസ് ക്ലോസ് റയൽ അംഗീകരിച്ചതോടു കൂടി ബേർണബ്യൂവിൽ ഹെർണാണ്ടസ് എത്തുമെന്നുറപ്പായി. മികച്ച ബോൾ കൺട്രോളും ഡ്രിബിളിങ്ങ് സ്കില്ലും വേഗതയും ഒത്ത് ചേർന്ന 20 കാരനായ ഹെർണാണ്ടസിന്റെ വരവ് റയലിന്റെ കൗണ്ടർ അറ്റാക്കിങ്ങ് ഗെയിമിൽ ഒരു മുതൽക്കൂട്ടാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement