എൽ ക്ലാസികോ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി മനപ്പൂർവ്വം മഞ്ഞ കാർഡ് വാങ്ങി പികെ

ഈ മാസം അവസാനം നടക്കുന്ന എൽ ക്ലാസികോ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി മനപ്പൂർവ്വം മഞ്ഞ കാർഡ് വാങ്ങിയിരിക്കുകയാണ് ബാഴ്സലോണ ഡിഫൻഡർ പികെ. ഇന്നലെ സെവിയ്യക്ക് എതിരായ മത്സരത്തിൽ ആണ് പികെ അറിഞ്ഞു കൊണ്ട് മഞ്ഞ കാർഡ് വാങ്ങിയത്. ലീഗിൽ ഇതുവരെ നാലു മഞ്ഞകാർഡ് ലഭിച്ച പികെയ്ക്ക് ഒരു മഞ്ഞ കൂടെ ലഭിച്ചാൽ അടുത്ത മത്സരത്തിൽ സസ്പെൻഷൻ ലഭിക്കും.

ഇന്നലെ അഞ്ചാം മഞ്ഞ കാർഡ് വാങ്ങിയ പികെയ്ക്ക് ലാലിഗയിലെ ഐബറിനെതിരായ മത്സരമാകും നഷ്ടമാവുക. പക്ഷെ അതു കഴിഞ്ഞുള്ള എൽ ക്ലാസികോ മത്സരം കളിക്കാൻ ആകും. ഇന്നലെ കാർഡ് വാങ്ങിയില്ലായിരുന്നു എങ്കിൽ ഐബറിനെതിരെ മഞ്ഞ കാർഡ് വാങ്ങാനും റയലിനെതിരായ മത്സരം നഷ്ടമാകാനും സാധ്യതയുണ്ടായിരുന്നു. ഇന്നലെ പന്ത് പുറത്തടിച്ചു കളഞ്ഞാണ് പികെ മഞ്ഞ കാർഡ് വാങ്ങിയത്.

Exit mobile version