Site icon Fanport

നികുതി വെട്ടിപ്പ് പിടിച്ചു, പിക്വെ പിഴയൊടുക്കണം

ബാഴ്സലോണ സൂപ്പർ താരം ജെറാഡ് പിക്വെ നികുതി വെട്ടിപ്പ് വിവാദത്തിൽ. സപാനിഷ് താരമായ പിക്വെക്ക് മാഡ്രിഡ് കോടതി പിഴ അടക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. പിഴ അടച്ചാൽ ജയിൽ വാസം അനുവഭിക്കാതെ ഊരാൻ ബാഴ്സയുടെ പ്രതിരോധതാരത്തിനാകും. 2006-08 ഇമേജ് റൈറ്റ്സ് വിറ്റതിന് ടാക്സ് അടച്ചില്ലെന്നാണ് തെളിഞ്ഞത്. പിക്ക്വെയുടെ ഭാര്യയും ഗായികയുമായ ഷാകിറയും ഇതിനു മുൻപ് നികുതി വെട്ടിപ്പ് കേസിൽ ഉൾപ്പെട്ടിരുന്നു. ഫുട്ബോൾ ലോകത്ത് നികുതി വെട്ടിപ്പ് ആദ്യമായല്ല. ലയണൽ മെസ്സി, റൊണാൾഡൊ മാഴ്സെല്ലോ, മൈറീഞ്ഞ്യോ എന്നിവരും പിഴയടച്ച് തടിയൂരിയിട്ടുണ്ട്.

Exit mobile version