Site icon Fanport

“കാണികൾ ഇല്ലാതെ കിരീടം ഉയർത്തുക സങ്കടകരമായിരിക്കും” – പികെ

ലാലിഗ പുനരാരംഭിച്ചാലും കാണികൾ ഉണ്ടാകില്ല എന്നത് സങ്കടകരമാായിരിക്കും എന്ന് ബാഴ്സലോണ സെന്റർ ബാക്ക് പികെ. ജൂലൈയിൽ ആരാധകർക്ക് ഒപ്പൻ കിരീടം ഉയർത്തണം എന്നാണ് തങ്ങളുടെ ഒക്കെ ആഗ്രഹം. ആരാധകർ ഇല്ലായെങ്കിൽ അത് വലിയ സങ്കടം നൽകും എന്ന് പികെ പറഞ്ഞു. അങ്ങനെ ഒന്ന് തങ്ങൾ ഫുട്ബോൾ താരങ്ങൾ ആരും കണ്ടു ശീലിച്ചിട്ടില്ല എന്നും പികെ പറഞ്ഞു.

ലാലിഗ അധികൃതർ സീസൺ പൂർത്തിയാക്കാൻ ശ്രമിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാക്കാം. അത്രയും പണത്തിന്റെ നഷ്ടം അല്ലായെങ്കിൽ ഫുട്ബോൾ ലോകത്തിന് ഉണ്ടാകും. പികെ പറഞ്ഞു. എങ്കിലും ആരാധകർ ഇല്ലാതെ കളിക്കുക എന്നത് ഇഷ്ടപ്പെടുന്നില്ല എന്ന് പികെ പറഞ്ഞു. പരിശീലനം തുടങ്ങി എങ്കിലും താൻ ഇതുവരെ മെസ്സിയെ കണ്ടിട്ടില്ല എന്നും അവർ ഒക്കെ വേറെ ഗ്രൗണ്ടിലാണ് പരിശീലിക്കുന്നത് എന്നും പികെ പറഞ്ഞു.

Exit mobile version