Site icon Fanport

പികെ ഇനി സ്പാനിഷ് ലീഗ് ക്ലബ്ബിന്റെ ഉടമ

ബാഴ്സ ഡിഫൻഡർ ജെറാർഡ് പികെ ഇനി സ്പാനിഷ് ക്ലബ്ബിന്റെ ഉടമ. പികെയുടെ ഉടമസ്ഥതയിലുള്ള കോസ്മോസ് ഗ്രൂപ്പാണ് സ്പാനിഷ് ലോവർ ഡിവിഷൻ ക്ലബ്ബായ എഫ് സി അണ്ടോറയെ വാങ്ങിയത്. സ്പാനിഷ് അഞ്ചാം ഡിവിഷനിൽ കളിക്കുന്ന ക്ലബ്ബാണ് അണ്ടോറ.

1942 ൽ സ്ഥാപിച്ച ക്ലബ്ബായ അണ്ടോറയിൽ നിക്ഷേപം നടത്തിയ കാര്യം കോസ്മോസ് സ്ഥിതീകരിച്ചു. 1980 കളിലും 1990 കളിലും സ്പാനിഷ് മൂന്നാം ഡിവിഷനിലെ കളിച്ച ക്ലബ്ബാണ് ഇനി പികെയുടെ ഉടമസ്ഥതയിൽ കളിക്കുക. സ്പെയിനിന്റെയും ഫ്രാൻസിന്റെയും അതിർത്തിയിലുള്ള കുഞ്ഞൻ രാജ്യമായ അണ്ടോറക്ക് സ്‌പെയിൻ ലീഗിൽ കളിക്കാൻ അനുമതിയുണ്ട്.

Exit mobile version