Site icon Fanport

ഞാൻ അവരുടെ ബജറ്റിനേക്കാൾ സമ്പാദിക്കുന്നവൻ, സ്പാനിഷ് ക്ലബ്ബിനെ അപമാനിച്ച് പികെ

സ്പാനിഷ് ക്ലബ്ബ് എസ്പാനിയോളിനെ അവഹേളിച്ച ബാഴ്സലോണ താരം ജറാഡ് പികേക് ശക്തമായ മറുപടി നൽകി ക്ലബ്ബ് രംഗത്ത്. താൻ ഈ സീസണിൽ എസ്പാനിയോളിനെക്കാൾ പണം ഉണ്ടാകുന്നു എന്ന പികെയുടെ വാക്കുകളാണ് വിവാദമായത്. ഇതിന് മറുപടിയായി തങ്ങളുടെ മൂല്യം യൂറോയിൽ അളക്കാവുന്നതിലും അപ്പുറമാണ് എന്നാണ് ക്ലബ്ബ് പ്രതികരിച്ചത്.

ക്യാമ്പ് ന്യൂവിൽ ഇരു ടീമുകളും ഏറ്റു മുട്ടുന്നതിന് മുന്നോടിയായാണ് പികെ വിവാദ പ്രസ്താവന നടത്തിയത്. എനിക് ഈ വർഷത്തെ എസ്പാനിയോളിന്റെ ആകെ ബജറ്റ് ആയ 57 മില്യൺ യൂറോയെക്കാൾ പണമുണ്ട് എന്നാണ് പികെ പറഞ്ഞത്. ഈ പ്രസ്താവന തമാശ എന്ന രീതിയിൽ കണ്ടാൽ മതി എന്ന് ബാഴ്സ പരിശീലകൻ വാൽവേർടെ പറഞ്ഞെങ്കിലും ക്ലബ്ബ് അതേ രീതിയിൽ എടുക്കാൻ തയ്യാറായില്ല. ഞങ്ങളുടെ ടീം, ആരാധകർ, 119 വർഷത്തെ ചരിത്രം എന്നിവയെ കേവലം യൂറോയിൽ അളക്കാവുന്നതിലും അപ്പുറമാണ് എന്നാണ് എസ്പാനിയോൾ പ്രതികരണം.

 

Exit mobile version