ബാഴ്സലോണ വിടേണ്ടി വന്നാൽ ഫുട്ബോൾ കരിയർ അവസാനിപ്പിക്കും എന്ന് പികെ

20210611 191954
- Advertisement -

ബാഴ്സലോണയുടെ സെന്റർ ബാക്കായ ജെറാദ് പികെ ബാഴ്സലോണ അല്ലാതെ ഒരു ക്ലബിലും ഇനി കളിക്കില്ല. എന്ന് വ്യക്തമാക്കി. സ്പെയിനിൽ നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പികെ. തന്നോട് നാളെ റൊണാൾഡ് കോമാൻ ബാഴ്സലോണയിൽ അവസരമില്ല എന്ന് പറഞ്ഞാൽ താൻ വിരമിക്കും എന്ന് പികെ പറഞ്ഞു. അതോടെ താൻ ഫുട്ബോൾ കളി നിർത്തും എന്നും അദ്ദേഹം പറഞ്ഞു. ബാഴ്സലോണ അല്ലാത്ത ഒരു ക്ലബിൽ ഇനി കളിക്കുന്നത് തനിക്ക് ആലോചിക്കാൻ കഴിയില്ല എന്നും പികെ പറഞ്ഞു.

മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിച്ചത് ഒഴിച്ചാൽ കരിയർ മുഴുവൻ ബാഴ്സലോണക്ക് ഒപ്പമാണ് പികെ ചിലവഴിച്ചത്. അടുത്തിടെ സ്പാനിഷ് ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ചു പികെ ആലോചിക്കുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്തായാലും ഇപ്പോഴും ബാഴ്സലോണയുടെ പ്രധാന സെന്റർ ബാക്കായ പികെ കുറച്ചു വർഷങ്ങളോളം ബാഴ്സലോണയിൽ തുടരും എന്ന് തന്നെയാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.

Advertisement