Site icon Fanport

ബെറ്റിസിന് എതിരായ ബാഴ്സലോണയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു, പിക്വെ ഇല്ല

ലാലിഗയിലെ ഇന്നത്തെ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. ഹോം മത്സരത്തിൽ റയൽ ബെറ്റിസിനെ ആണ് ബാഴ്സലോണ ഇന്ന് നേരിടുന്നത്. കോപ ഡെൽ റേയിൽ ഏറ്റ പരാജയം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാഴ്സലോണ ഇന്ന് ഇറങ്ങുന്നത്. ഡിഫൻഡർ പികെ ഇന്ന് ബാഴ്സലോണ സ്ക്വാഡിൽ ഇല്ല.

പരിക്കേറ്റ് പുറത്തായ ഡെംബലെ, സുവാരസ്, നെറ്റോ എന്നിവർക്കും സ്ക്വാഡിൽ ഇല്ല. എന്നാൽ വിദാൽ പരിക് മാറു തിരികെയെത്തി. പ്രമുഖരായ മെസ്സി, ഗ്രീസ്മൻ തുടങ്ങിയവർ എല്ലാം ടീമിൽ ഉണ്ട്. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.

Squad;

Exit mobile version