ക്രിസ്റ്റിയാനോ റൊണാൾഡോ ഒരിക്കൽ മാഡ്രിഡിൽ തിരിച്ചെത്തും – റയൽ പ്രസിഡണ്ട്

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഒരിക്കൽ മാഡ്രിഡിൽ തിരിച്ചെത്തുമെന്ന് റയൽ മാഡ്രിഡ് പ്രസിഡണ്ട് ഫ്ലോറന്റീനോ പെരെസ്. റയൽ മാഡ്രിഡിലെ ആരാധകരുടെ ഹൃദയത്തിലാണ് റൊണാൾഡോയുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. റൊണാൾഡോ കളിയവസാനിപ്പിച്ചതിനു ശേഷമെങ്കിൽ കൂടി റയലിൽ റൊണാൾഡോ മടങ്ങി വരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചെർത്തു.

നൂറു മില്യൺ യൂറോയ്ക്കാണ് റൊണാൾഡോയെ ലോസ് ബ്ലാങ്കോസിൽ നിന്നും യുവന്റസ് സ്വന്തമാക്കുന്നത്. റയൽ ഇതിഹാസം ആൽഫ്രഡോ സ്‌റ്റെഫാനോയുടെ യഥാർത്ഥ പിൻഗാമിയാണ് റൊണാൾഡോ എന്ന് പറയുകയും ചെയ്തു പെരെസ്. റയൽ മാഡ്രിഡിന്റെ ടോപ്പ് സ്കോററാണ് റൊണാൾഡോ. 450 ഗോളുകളാണ് വെറും 438 മത്സരങ്ങളിൽ നിന്നും ക്രിസ്റ്റിയാനോ നേടിയത്.