യുവ താരവുമായുള്ള കരാർ പുതുക്കി ബാഴ്സലോണ

- Advertisement -

ബാഴ്സലോണ തങ്ങളുടെ യുവ താരം കാർലേസ് പെരസുമായുള്ള കരാർ പുതുക്കി. പുതുക്കിയ കരാർ പ്രകാരം താരം 2022 ജൂൺ വരെ ക്യാമ്പ് ന്യൂവിൽ തുടരും. ബാഴ്സ അക്കാദമിയുടെ താരമായിരുന്ന പെരസ് കഴിഞ്ഞ സീസണിലാണ് സീനിയർ ടീമിൽ അരങ്ങേറിയത്.

കഴിഞ്ഞ സീസണിന്റെ അവസാനം എയ്ബാറിന് എതിരെയാണ് താരം അരങ്ങേറ്റം നടത്തിയത്. ഈ സീസണിലും ആദ്യ ടീമിൽ താരത്തിന് കാര്യമായ അവസരങ്ങൾ ലഭിച്ചു. ബാഴ്സയുടെ 6 മത്സരങ്ങളിൽ 5 എണ്ണത്തിലും താരം ടീമിന്റെ ഭാഗമായിരുന്നു. ബെറ്റിസിനെതിരെ 5-2 ന് ജയിച്ച മത്സരത്തിൽ താരം തന്റെ ആദ്യ ബാഴ്സ ഗോളും നേടിയിരുന്നു. 21 വയസുകാരനായ പെരസ് റൈറ്റ് വിങ് പൊസിഷനിൽ ആണ് പ്രധാനമായും കളിക്കുന്നത്. 2012 മുതൽ ബാഴ്സ യൂത്ത് ടീം അംഗഹമാണ് പെരസ്.

Advertisement