ബാഴ്സലോണ ശക്തമായി തിരിച്ചുവരികയാണ് എന്ന് പെപ് ഗ്വാർഡിയോള

ബാഴ്സലോണ ക്ലബ് അവരുടെ മോശം കാലം കഴിഞ്ഞ് പെട്ടെന്ന് തന്നെ ശക്തമായി തിരിച്ചുവരികയാണ് എന്ന് മുൻ ബാഴ്സലോണ പരിശീലകൻ പെപ് ഗ്വാർഡിയോള. ഇനി എല്ലാം ബാഴ്സലോണയുടെ പുതിയ പ്രസിഡന്റിന്റെ കയ്യിലാണ് എന്ന് ഗ്വാർഡിയോള പറഞ്ഞു. പുതുതായി വരുന്ന പ്രസിഡന്റ് ക്ലബിനും താരങ്ങൾക്കും ആത്മവിശ്വാസം നൽകിയ ബാഴ്സലോണ വീണ്ടും ലോകഫുട്ബോളിന്റെ തലപ്പത്ത് എത്തും എന്ന് പെപ് പറയുന്നു.

താൻ ഞായറാഴ്ച നടക്കുന്ന ബാഴ്സലോണ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉറ്റുനോക്കുകയാണ് എന്നും പെപ് പറയുന്നു. പ്രസിഡന്റ് സ്ഥാനത്തിനായി മത്സരിക്കുന്ന മൂന്ന് പേർക്കും തന്റെ ആശംസകൾ ഉണ്ട്. ക്ലബിനെ ഈ മോശം സമയത്ത് നയിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് മുന്നോട്ട് വരിക എളുപ്പമല്ല. വീട്ട് ചെയ്യുന്നവർ അനുയോജ്യരായവരെ തന്നെ തിരഞ്ഞെടുക്കും എന്നാണ് വിശ്വാസം എന്നും പെപ് പറഞ്ഞു.

Exit mobile version