പെലെഗ്രിനിക്ക് റയൽ ബെറ്റിസിൽ വിജയ തുടക്കം

- Advertisement -

ലാലിഗയിലേക്ക് മടങ്ങി എത്തിയ പരിശീലകൻ പെലെഗ്രിനിക്ക് വിജയ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ പെലെഗ്രിനിയുടെ ടീമായ റയൽ ബെറ്റിസ് അലാവസിനെയാണ് പരാജയപ്പെടുത്തിയത്. ഡിപോർടീവോ അലാവസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെറ്റിസിന്റെ വിജയം. മത്സരത്തിന്റെ അവസാന നിമിഷം ആയിരുന്നു ബെറ്റിസിന്റെ വിജയ ഗോൾ വന്നത്.

90ആം മിനുട്ടിൽ ക്രിസ്റ്റ്യൻ ടെല്ലോ ഹെരേരയുടെ വക ആയിരുന്നു ബെറ്റിസിന്റെ വിജയ ഗോൾ‌. മത്സരത്തിൽ കൂടുതൽ ആധിപത്യം കാഴ്ചവെച്ചതും റയൽ ബെറ്റിസ് തന്നെ ആയിരുന്നു‌. ഈ വിജയം ബെറ്റിസിനും പെലെഗ്രിനിക്കും ആത്മവിശ്വാസം നൽകും. കഴിഞ്ഞ സീസൺ പെലെഗ്രിനിക്കും ഒപ്പം റയൽ ബെറ്റിസിനും അത്ര മികച്ച സീസണായിരുന്നില്ല.

Advertisement