Img 20220104 010749

പെഡ്രിക്കും ഫെറാൻ ടോറസിനും കൊറോണ, ബാഴ്സക്ക് രക്ഷയില്ല

ബാഴ്സലോണ ക്യാമ്പിൽ കൊറോണ പോസിറ്റീവ് എണ്ണം കൂടുന്നു. ഇന്ന് പുതുതായി രണ്ട് താരങ്ങൾ കൂടെ കൊറോണ പോസിറ്റീവ് ആയി. പരിക്ക് മാറി എത്തുന്ന പെഡ്രി, പുതിയ സൈനിങ് ആയ ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്സലോണ നിരയിൽ പുതുതായി കൊറോണ പോസിറ്റീവ് ആയത്. ബാഴ്സലോണയുടെ താരങ്ങളായ ലെങ്ലെറ്റും ഡാനി ആൽവസ് ജോർദി ആൽബ, ഡെംബലെ, ഉംറ്റിറ്റി, ഗവി എന്നിവർ നേരത്തെ കൊറോണ പോസിറ്റീവ് ആയിരുന്നു. കൊറോണ ബാധിച്ച എല്ലാവരും ഐസൊലേഷനിൽ ആണെന്നു ക്ലബ് അറിയിച്ചു. രണ്ടാഴ്ച എങ്കിലും ഇവർ പുറത്ത് ഇരിക്കും.

മയ്യോർകയ്ക്ക് എതിരായ മത്സരത്തിൽ താരങ്ങൾ ഇല്ലാത്തതിനാൽ സ്ക്വാഡിൽ പത്തോളം യുവതാരങ്ങളെ സാവി ഉൾപ്പെടുത്തിയിരുന്നു. കൊറോണ കൂടാതെ ബുസ്കെറ്റ്സ്, ഡിപായ്, ഫതി, ബ്രെത്വൈറ്റ്, ,ഡെസ്റ്റ്,_റൊബേർടോ, എന്നിവർ ബാഴ്സലോണയിൽ പരിക്കിന്റെ പിടിയിലുമാണ്.

Exit mobile version