പെഡ്രിക്ക് പുതിയ കരാർ, 1 ബില്യന്റെ റിലീസ് ക്ലോസ്!!

20211014 191658

ബാഴ്സലോണയുടെ പ്രധാന താരമായി മാറിയ 18കാരൻ പെഡ്രിക്ക് ക്ലബ് പുതിയ കരാർ നൽകി. പെഡ്രി ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പുവെച്ചതായി ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. അവസാന കുറച്ച് മാസങ്ങളായി ലപോർട പെഡ്രിയുമായി കരാർ ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു. അഞ്ചു വർഷം നീളുന്ന കരാർ ആണ് താരം ഒപ്പുവെച്ചത്. ഒരോ വർഷവും വേതനം വർധിക്കുന്ന രീതിയിൽ ആകും കരാർ. താരത്തിന് ബാഴ്സലോണക്ക് പുറമെ ഉള്ള ക്ലബുകളിൽ നിന്ന് ക്ഷണം ഉണ്ടായിരുന്നു എങ്കിലും ബാഴ്സലോണ മതി എന്ന് പെഡ്രി തീരുമാനിക്കുക ആയിരുന്നു.

കഴിഞ്ഞ സീസണിൽ ലാസ് പാമാസിൽ നിന്ന് ബാഴ്സലോണയിൽ എത്തിയ പെഡ്രി പെട്ടെന്ന് തന്നെ ക്ലബിന്റെ പ്രധാന താരമായി മാറുക ആയിരുന്നു. ഇത്തവണത്തെ ബാലൻ ഡി ഓർ അവസാന 30 പേരിൽ എത്താനും പെഡ്രിക്ക് ആയിട്ടുണ്ട്. മധ്യനിരയ ബാഴ്സക്കായും സ്പെയിനിനായും ഒരു അത്ഭുത വർഷമായിരുന്നു പെഡ്രിക്ക്. കഴിഞ്ഞ സീസണിൽ മാത്രം 74 മത്സരങ്ങൾ ആണ് പെഡ്രി കളിച്ചത്. പുതിയ കരാറിൽ പെഡ്രിക്ക് 1 ബില്യന്റെ റിലീസ് ക്ലോസുണ്ട്. ഫുട്ബോൾ ലോകത്ത് ഒരു കരാറിൽ ഇത്രയും വലിയ റിലീസ് ക്ലോസ് ഇതാദ്യമായാണ്.

Previous article“എല്ലാ വർഷവും വിംബിൾഡണും ചാമ്പ്യൻസ് ലീഗും ഒക്കെ നടക്കുന്നു, ലോകകപ്പിനു മാത്രം എന്തിനാണ് എതിർപ്പ് ” – ഫിഫ പ്രസിഡന്റ്
Next articleകെങ്ക്രയെ തോല്പ്പിച്ച് ഡെൽഹിക്ക് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം