ബാഴ്‌സയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച് പൗളിഞ്ഞോ

ബാഴ്‌സലോണയ്ക്ക് വേണ്ടി ബ്രസീലിയൻ താരം പൗളിഞ്ഞോ അരങ്ങേറ്റം കുറിച്ചു. അലാവേസിനെതിരെയുള്ള മത്സരത്തിൽ 88 ആം മിനുട്ടിൽ ആണ് ഇനിയേസ്റ്റയ്ക്ക് പകരക്കാരനായി പൗളിഞ്ഞോ കളത്തിൽ ഇറങ്ങിയത്. ലയണൽ മെസിയുടെ ഇരട്ട ഗോളിന്റെ പിൻബലത്തിലാണ് ബാഴ്‌സലോണ അലാവേസിനെ പരാജയപ്പെടുത്തിയത്. 15 ആം നമ്പർ ജേഴ്‌സിയിലിറങ്ങിയ പൗളിഞ്ഞോക്ക് വിജയത്തോടു കൂടി ക്യാമ്പ് നൗവിലെ കരിയർ ആരംഭിക്കാനായി.

മുൻ ടോട്ടൻഹാം മിഡ്ഫീൽഡറിനെ ചൈനീസ് ലീഗിൽ നിന്നാണ് ബാഴ്‌സയുടെ മാനേജ്‌മെന്റ് ക്യാമ്പ് നൗവിൽ എത്തിച്ചത്. 40 മില്യൺ യൂറോയുടെ സൈനിങ്‌ ആരാധകരിൽ അമർഷം ഉണ്ടാക്കിയെങ്കിലും ടീമിന് ഗുണകരമാകുമെന്നാണ് ഏർണെസ്റ്റോ വെൽവെർദെയുടെ വാദം. 29 കാരനായ പൗളിഞ്ഞോ ശോഭിക്കാനാകാതെയാണ് ഗുവാങ്‌സോ എവർഗ്രാൻഡയിലേക്ക് തിരിച്ചത്. ബാഴ്‌സലോണയുടെ ലാ ലീഗയിലെ അടുത്ത മത്സരം എസ്പാനിയോളിനോടാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടോസ് നേടി ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു
Next articleടെക്‌നോപാർക്കിലെ “റാവിസ് അഷ്ടമുടി – പ്രതിധ്വനി സെവൻസ്”ഫുട്ബാൾ കിരീടം ഇൻഫോസിസിന്… സ്പോർട്സ് മന്ത്രി AC മൊയ്‌ദീൻനും ഫുട്ബോളർ സി കെ വിനീതും ഫൈനലിനെത്തി