12 വർഷങ്ങളായി റയൽ മാഡ്രിഡിന്റെ ഗ്രൗണ്ട് ഒരുക്കിയ പോൾ ബർഗസ് ക്ലബ് വിട്ടു

Img 20201225 124054

റയൽ മാഡ്രിഡ് ക്ലബിന്റെ ചീഫ് ഗ്രൗണ്ട്സ്മാൻ ആയ പോൾ ബർഗസ് ക്ലബ് വിട്ടു. റയൽ മാഡ്രിഡിൽ അവസാന 12 വർഷമായി പിച്ച് ഒരുക്കിയിരുന്നത് പോളിന്റെ നേതൃത്വത്തിൽ ആയിരുന്നു. പുതിയ വെല്ലുവിളികൾ നേരിടാൻ സമയൻ ആയെന്നും താൻ ഒരുപാട് സ്നേഹിക്കുന്ന റയൽ മാഡ്രിഡ് വിടുകയാണെന്നും അദ്ദേഗം ട്വിറ്ററിൽ കുറിച്ചു. ബ്രിട്ടീഷുകാരനായ പോൾ ആഴ്സണലിൽ നിന്നായിരുന്നു 12 വർഷം മുമ്പ് മാഡ്രിഡിൽ എത്തിയത്.

റയൽ മാഡ്രിഡ് ക്ലബിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിൽ ക്ലബിനൊപ്പം ഉണ്ടാകാൻ കഴിഞ്ഞു എന്നതിൽ സന്തോഷം ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ‌ഗ്രാനഡയ്ക്ക് എതിരായ മത്സരത്തിനായി ആൽഫ്രെഡൊ ഡെ സ്റ്റെഫാനോ സ്റ്റേഡിയം ഒരുക്കിയത് ആണ് പോളിന്റെ റയലിലെ അവസാനത്തെ ജോലി. റയൽ മാഡ്രിഡ് ബെർണയുവിലേക്ക് തിരികെ വരുന്നതിന് താൻ കാത്തിരിക്കുകയാണ് എന്നും ക്ലബിന്റെ ഭാവിക്കായി ആശംസകൾ നേരുന്നു എന്നും പോൾ കുറിച്ചു.

Previous articleഐലീഗിൽ കളിക്കുന്ന ആദ്യ ബംഗ്ലാദേശി താരമാകാൻ ജമാൽ
Next articleഭുവനേശ്വർ കുമാർ ആറു മാസം കൂടെ പുറത്തിരിക്കും