ബാഴ്സലോണ തോറ്റു!! റയൽ മാഡ്രിഡ് ലാലിഗ കിരീടം സ്വന്തമാക്കി

റയൽ മാഡ്രിഡ് ലാലിഗ കിരീടം സ്വന്തമാക്കി. ഇന്ന് ജിറോണക്ക് എതിരായ മത്സരത്തിൽ ബാഴ്സലോണ പരാജയപ്പെട്ടതോടെയാണ് റയൽ മാഡ്രിഡ് ചാമ്പ്യന്മാരായത്. ഇന്ന് ബാഴ്സലോണ തോറ്റതോടെ ഇനി ബാഴ്സലോണക്ക് റയലിനെ മറികടക്കാൻ ആകില്ല എന്ന് ഉറപ്പായി. നാലു മത്സരങ്ങൾ ലീഗിൽ ബാക്കി നിൽക്കെ ആണ് റയൽ മാഡ്രിഡ് കിരീടം ഉറപ്പിച്ചത്.

ജിറോണ ഇന്ന് അവരുടെ ഹോം ഗ്രൗണ്ടിൽ വെച്ച് 4-2ന്റെ വിജയമാണ് നേടിയത്. ആദ്യ പകുതിൽ 2-1ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ജിറോണ 4-2ന്റെ ജയം നേടിയത്. ഇന്ന് നേരത്തെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് കാദിസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

റയൽ മാഡ്രിഡിന് 34 മത്സരങ്ങളിൽ നിന്ന് 87 പോയിന്റാണ് ഉള്ളത്. ബാഴ്സലോണക്ക് 34 മത്സരങ്ങളിൽ നിന്ന് 73 പോയിന്റും ജിറോണക്ക് 74 പോയിന്റും. ജിറോണക്ക് ഇനി പരമാവധി 86 പോയിന്റിലും ബാഴ്സലോണക്ക് പരമാവധി 85 പോയിന്റിലും മാത്രമെ എത്താൻ ആവുകയുള്ളൂ.

റയൽ മാഡ്രിഡിന് ഇത് 36ആം ലാലിഗ കിരീടമാണ്. ഏറ്റവും കൂടുതൽ ലാലിഗ കിരീടം നേടിയ ക്ലബ് റയൽ മാഡ്രിഡ് ആണ്.

വീണ്ടും വിജയം, റയൽ മാഡ്രിഡ് ലാലിഗ കിരീടത്തിന് തൊട്ടരികെ

ലാലിഗയിൽ റയൽ മാഡ്രിഡ് കിരീടത്തിന് അരികിൽ. ഇന്ന് നടന്ന ലാലിഗയിലെ മത്സരത്തിൽ കാദിസിനെ നേരിട്ട റയൽ മാഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഇതോടെ അവർ കിരീടത്തിന് ഒരു പോയിൻറ് മാത്രം അകലെ എത്തിയിരിക്കുകയാണ്. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ വിജയിക്കാതിരുന്നാൽ റയൽ മാഡ്രിഡിന് കിരീടം ഉറപ്പിക്കാം.

ഇന്ന് ബെർണബെയുവിൽ നടന്ന മത്സരത്തിൽ ബ്രാഹിം ഡിയസിന്റെ ഒരു കിടിലൻ സ്ട്രൈക്ക് ആണ് റയൽ മാഡ്രിഡിന് ലീഡ് നൽകിയത്. 51ആം മിനിട്ടിലായിരുന്നു ഡിയസിന്റെ ഗോൾ. പിന്നീട് സമ്പായി എത്തിയ ജൂഡ് ബെല്ലിങ്ഹാം 68ആ. മിനുട്ടിൽ ലീഡ് ഇരട്ടിയാക്കി. ബ്രാഹിം ഡിയസ് ആയിരുന്നു ഈ ഗോൾ ഒരുക്കിയത്.

മത്സരത്തിന്റെ അവസാനം ഹിസേലുവിലൂടെ മൂന്നാം ഗോൾ കൂടെ നേടിയതോടെ റയൽ വിജയം ഉറപ്പിച്ചു. ഈ ജയത്തോടെ 34 മത്സരങ്ങളിൽ നിന്ന് 87 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ് റയൽ. 33 മത്സരങ്ങൾ കളിച്ച ബാഴ്സലോണ 73 പോയിന്റുമായി രണ്ടാംസ്ഥാനത്ത്. ബാഴ്സലോണ ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും അവർക്ക് 88 പോയിന്റ് മാത്രമേ ആവുകയുള്ളൂ.

സെർജി റൊബോർട്ടോ ബാഴ്സലോണയിൽ തുടരും, പുതിയ കരാർ ഒപ്പുവെക്കും

ടീം ക്യാപ്റ്റന്മാരിൽ ഒരാളായ സെർജി റോബർട്ടോയ്ക്ക് ബാഴ്സലോണയിൽ പുതിയ കരാർ. 2025വരെയുള്ള കരാർ ആകും താരം ഒപ്പുവെക്കുന്നത്. നിലവിൽ ഉള്ള 400 മില്യൺ താരത്തിന്റെ ബൈ ഔട്ട് ക്ലോസ് ആയി തുടരും. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും എന്നാണ് റിപ്പോർട്ടുകൾ. സാവി ക്ലബിൽ തുടരും എന്നതാണ് സീജി രൊർബേർടോയും തുടരാനുള്ള കാരണം.

സീസണിൽ തുടർച്ചയായ അവസരങ്ങൾ ലഭിക്കുന്നില്ലെങ്കിലും ടീമിൽ തുടരാൻ സെർജി റൊബേർടോ തയ്യാറാണ്. ഈ സീസണിൽ ആകെ 10 മത്സരങ്ങൾ മാത്രമെ ലീഗിൽ സെർജി റൊബേർടോ കളിച്ചിട്ടുള്ളൂ. 18 വർഷത്തോളമായി താരം ബാഴ്സലോണക്ക് ഒപ്പം ഉണ്ട്.

ബാഴ്സലോണ യുവതാരം കുബാർസി പുതിയ കരാർ ഒപ്പുവെക്കും

ബാഴ്സലോണ അവരുടെ യുവ ഡിഫൻഡർ പോ കുബാർസിയുടെ കരാർ പുതുക്കും. ബാഴ്‌സലോണയ്‌ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്ന 17-കാരൻ 20230 വരെയുള്ള കരാർ ആകും ഒപ്പുവെക്കും. താരത്തിന്റെ റിലീസ് ക്ലോസ് 1 ബില്യണായി ബാഴ്സലോണ ഉയർത്തുകയും ചെയ്യും.

കുബാർസിയുടെ നിലവിലെ കരാർ 2026-ൽ അവസാനിക്കാൻ ഇരിക്കുകയാണ്. ഒപ്പം 10 മില്യൺ യൂറോയുടെ ചെറിയ റിലീസ് ക്ലോസാണ് നിലവിലെ കരാർ ഉള്ളത്. ബാഴ്സലോണ ഇപ്പോൾ കുബാർസിക്ക് മുന്നിൽ കരാർ വെച്ചിട്ടുണ്ട്. ജനുവരിയിൽ താരത്തിന് 18 വയസ്സാകുമ്പോൾ താരം കരാർ ഒപ്പുവെക്കും.

മൂന്ന് മാസം മുമ്പ് ജനുവരിയിൽ ആയിരുന്നു കുബാർസി ബാഴ്സക്കായി സീനിയർ അരങ്ങേറ്റം കുറിച്ചത്. അന്ന് മുതൽ കുബാർസി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നു. ഇപ്പോൾ സാവി ഹെർണാണ്ടസിൻ്റെ ടീമിലെ ഒഴിച്ചുകൂടാനാവാത്ത അംഗമായി കുബാർസി മാറിയിട്ടുണ്ട്.

ആക്സൽ വിറ്റ്സൽ അത്ലറ്റിക്കോ മാഡ്രിഡിൽ കരാർ നീട്ടും

ബെൽജിയം താരം വിറ്റ്സൽ അത്ലറ്റിക്കോ മാഡ്രിഡിൽ തന്നെ തുടരും. 2025 ജൂൺ വരെ താരത്തിന്റെ കരാർ നീട്ടും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഫ്രീ ഏജന്റായാണ് 2022/23 സീസണിന്റെ തുടക്കത്തിൽ ബെൽജിയൻ മിഡ്‌ഫീൽഡർ സ്പാനിഷ് ക്ലബ്ബിൽ ചേർന്നത്.

വിറ്റ്സൽ 12 മാസത്തെ കരാറിൽ ആയിരുന്നു ഒപ്പുവച്ചത്‌. എന്നാൽ താരം മികച്ച പ്രകടനം കാഴ്ചവെച്ചതോടെ കരാർ 2024വരെ നീട്ടുക ആയിരുന്നു. 35-കാരനായ അദ്ദേഹം ഈ സീസണിലും അത്‌ലറ്റിക്കോയ്ക്ക് ആയി വലിയ പ്രകടനങ്ങൾ നടത്തി. 63 മത്സരങ്ങൾ ഇതുവരെ താരം അത്ലറ്റിക്കോ മാഡ്രിഡിനായി കളിച്ചു.

മനസ്സു മാറി!! സാവി ബാഴ്സലോണ വിടില്ല

ബാഴ്സലോണ പരിശീലകൻ സാവി ക്ലബ് വിടാനുള്ള തീരുമാനം പിൻവലിച്ചു. ഇന്നലെ ക്ലബ് മാനേജ്മെന്റും സാവിയും തമ്മിലുള്ള ചർച്ചകൾക്ക് ഒടുവിൽ സാവി അടുത്ത സീസണും ക്ലബിനൊപ്പം ഉണ്ടാകും എന്ന് തീരുമാനമായി. ഇതു സംബന്ധിച്ച് ബാഴ്സലോണ മാനേജ്മെന്റ് ഔദ്യോഗിക പ്രഖ്യാപനവും നടത്തി. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സാവി താൻ ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും എന്ന് പ്രഖ്യാപിച്ചത്.

ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും പ്രകടനങ്ങൾ നിരാശ നൽകുന്നതായിട്ടും സാവിയിൽ വിശ്വാസം അർപ്പിക്കാൻ തന്നെയാണ് ബാഴ്സലോണ മാനേജ്മെന്റിന്റെ തീരുമാനം.

ലാലിഗ കിരീട പോരിൽ ഇപ്പോൾ റയൽ മാഡ്രിഡിന് 11 പോയിൻ്റു പിറകിലാണ് ബാഴ്സലോണ ഉള്ളത്. അവർ കോപ ഡെൽ റേയിൽ നിന്നും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ ബാഴ്സലോണയെ ലാലിഗ കിരീടത്തിൽ എത്തിക്കാൻ സാവിക്ക് ആയിരുന്നു.

ബാഴ്സലോണ വിജയം അർഹിച്ചിരുന്നു, ലാലിഗയെ രൂക്ഷമായി വിമർശിച്ച് സാവി

ഇന്നലെ എൽ ക്ലാസികോയിൽ ലമിനെ യമാൽ നേടിയ ഗോൾ അനുവദിക്കാത്തതിൽ ലാലിഗയെ രൂക്ഷമായി വിമർശിച്ച് സാവി. ലാലിഗ ലോകത്തെ മികച്ച ലീഗ് ആകണമെങ്കിൽ ഗോൾ ലൈൻ ടെക്നോളജി പോലുള്ള സംവിധാനങ്ങൾ കൊണ്ടുവരണം എന്ന് സാവി പറഞ്ഞു. യൂറോപ്പിലെ ടോപ് 5 ലീഗിൽ ഗോൾ ലൈൻ ടെക്നോളജി ഇല്ലാത്ത ഒരേ ലീഗ് ലാലിഗയാണ്. ഇന്നലെ ലമിനെ യമാൽ നേടിയ ഗോൾ ഗോൾ ലൈൻ കഴിഞ്ഞിരുന്നു എന്നാണ് ബാഴ്സലോണ പരിശീലകൻ പറയുന്നത്.

“എല്ലാവരും ആ ഗോൾ കണ്ടിട്ടുണ്ട്. അവർക്ക് ഗോൾ അനുവദിക്കാം. ചിത്രങ്ങൾ അവിടെയുണ്ട്. ഞങ്ങൾ മാഡ്രിഡിനേക്കാൾ മികച്ചവരായിരുന്നു. ഞങ്ങൾ വിജയം അർഹിച്ചിരുന്നു” മത്സരത്തിന് ശേഷം സാവി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഗോൾ ലൈൻ ടെക്നോളജി ഇല്ലാത്തത് നാണക്കേടാണ്. ലോകത്തിലെ ഏറ്റവും മികച്ച ലീഗാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ സാങ്കേതികവിദ്യയിൽ മുന്നോട്ട് പോവുകയും പുതിയ ടെക്നോളജികൾ നടപ്പിലാക്കുകയും വേണം, ”മാനേജർ പറഞ്ഞു.

എൽ ക്ലാസികോ റയൽ മാഡ്രിഡ് എടുത്തു!! ലാലിഗ കിരീട പോരിൽ ബാഴ്സലോണ 11 പോയിന്റ് പിറകിൽ

എൽ ക്ലാസികോ റയൽ മാഡ്രിഡ് സ്വന്തമാക്കി. ഇന്ന് ലാലിഗ കിരീട പോരാട്ടത്തിൽ ബാഴ്സലോണയുടെ അവസാന പ്രതീക്ഷയായ പോരാട്ടത്തിൽ റയൽ മാഡ്രിഡ് ബാഴ്സലോണയെ തോൽപ്പിച്ചു. രണ്ടു തവണ ബാഴ്സലോണ ലീഡ് എടുത്ത മത്സരത്തിൽ പൊരുതി കളിച്ച് 3-2ന്റെ വിജയമാണ് റയൽ നേടിയത്. ഇഞ്ച്വറി ടൈമിൽ ജൂഡ് ബെല്ലിങ്ഹാം ആണ് വിജയ ഗോൾ നേടിയത്.

ഇന്ന് ബാഴ്സലോണ ആണ് മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ മികച്ച രീതിയിൽ തുടങ്ങിയത്. ആറാം മിനുട്ടിൽ തന്നെ അവർ ലീഡ് എടുത്തു. ഒരു സെറ്റ് പീസിൽ നിന്ന് ഒരു ഹെഡറിലൂടെ ക്രിസ്റ്റ്യെൻസൺ ആണ് ബാഴ്സലോണയ്ക്ക് ലീഡ് നൽകിയത്.

ഇതിനു പെട്ടെന്ന് തന്നെ മറുപടി നൽകാൻ റയൽ മാഡ്രിഡിനായി. 18ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ഗോൾ. വാസ്കസിനെ കുബെർസി വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി വിനീഷ്യസ് പന്ത് വലയിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ ബാഴ്സലോണ ആണ് മികച്ചു നിന്നത്. 69ആം മിനുട്ടിൽ ഫെർമിനോ ബാഴ്സലോണക്ക് ലീഡ് തിരികെ നൽകി. സ്കോർ 2-1 ഈ സമയത്തും ലീഡ് നിലനിർത്താൻ ബാഴ്സക്ക് ആയില്ല. 73ആം മിനുട്ടിൽ വാസ്കസ് ആണ് സമനില ഗോൾ നേടിയത്. വിനീഷ്യസിന്റെ ക്രോസിൽ നിന്നായിരുന്നു വാസ്കസിന്റെ ഗോൾ. സ്കോർ 2-2

അവസാന 10 മിനുട്ടിൽ കൂടുതൽ അറ്റാക്ക് ചെയ്തു കളിച്ച റയൽ മാഡ്രിഡ് 91ആം മിനുട്ടിൽ ജൂഡിലൂടെ വിജയ ഗോൾ നേടി. വാസ്കസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.

ഈ വിജയത്തോടെ റയൽ മാഡ്രിഡ് 81 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. ബാഴ്സലോണക്ക് 70 പോയിന്റാണ് ഉള്ളത്‌ . ഇനി 6 മത്സരങ്ങൾ മാത്രമാണ് ലീഗിൽ ബാക്കിയുള്ളത്.

ഇന്ന് എൽ ക്ലാസികോ!! ലാലിഗയിൽ റയൽ മാഡ്രിഡ് ബാഴ്സലോണ പോര്

ഇന്ന് മാഡ്രിഡിൽ എൽ ക്ലാസികോ പോരാട്ടമാണ്. റയലിന്റെ ഹോം ഗ്രൗണ്ടായ ബെർണബ്യൂവിലേക്ക് ബാഴ്സലോണ വരികയാണ്. ലാലിഗ കിരീട പോരാട്ടത്തിൽ നിർണായക മത്സരമാകും ഇത്. ഇന്ന് റയൽ വിജയിച്ചാൽ ബാഴ്സലോണക്ക് മേൽ 11 പോയിന്റിന്റെ ലീഡ് നേടാൻ റയലിനാകും. ഇന്ന് ജയിക്കുന്നത് ബാഴ്സലോണ ആണെങ്കിൽ ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം 5 ആയി കുറയുകയും ചെയ്യും.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് സെമി ഫൈനൽ ഉറപ്പിച്ചാണ് റയൽ ഇന്നത്തെ മത്സരത്തിന് എത്തുന്നത്. ബാഴ്സലോണ പി എസ് ജിയോട് തോറ്റ നിരാശയിലാണ് ഉള്ളത്.

31 മത്സരങ്ങളിൽ നിന്ന് 24 വിജയങ്ങളും ആറ് സമനിലകളും ഒരു തോൽവിയും ആയി 78 പോയിൻ്റ് ആണ് റയൽ മാഡ്രിഡ് ഈ സീസണിൽ ഇതുവരെ നേടിയത്. ബാഴ്സലോണ 70 പോയിന്റിലും നിൽക്കുന്നു. ഒക്ടോബറിൽ ലീഗിൽ ബാഴ്സലോണയും റയലും ഏറ്റുമുട്ടിയപ്പോൾ 2-1ന് റയൽ വിജയം ഉറപ്പിച്ചിരുന്നു.

ജനുവരിമ്മ് ശേഷം ബാഴ്സലോണ ലീഗിൽ തോൽവിയറിഞ്ഞിട്ടില്ല. റയൽ മാഡ്രിഡ് ആകട്ടെ ഈ സീസണിൽ ലീഗിൽ ഹോൻ ഗ്രൗണ്ടിൽ പരാജയപ്പെട്ടിട്ടില്ല. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം ജിയോ സിനിമയിൽ തത്സമയം കാണാം.

23 വർഷങ്ങളായി റയൽ മാഡ്രിഡിനൊപ്പം ഉള്ള നാച്ചോ ക്ലബ് വിടുന്നു

ഡിഫൻഡർ നാച്ചോ ഫെർണാണ്ടസ് റയൽ മാഡ്രിഡ് ക്ലബിൽ കരാർ പുതുക്കില്ല. റയൽ മാഡ്രിഡ് താരത്തിന് പുതിയ കരാർ നൽകാൻ തയ്യാറാണെങ്കിലും നാച്ചോ ക്ലബ് മാനേജ്മെന്റിനോട് താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചു. ഈ സീസൺ അവസാനം വരെയാണ് താരത്തിന് കരാർ ഉള്ളത്. ഇതു കഴിഞ്ഞ് ക്ലബ് വിടാൻ ആണ് നാച്ചോയുടെ തീരുമാനം. നാചോ അവസാന 23 വർഷമായി റയൽ മാഡ്രിഡിനൊപ്പം ഉണ്ട്.

23 വർഷം മുമ്പ് റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ ചേർന്ന നാച്ചോ 2011 ഏപ്രിലിൽ വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ആയിരുന്നു റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. അന്ന് മുതൽ സ്ക്വാഡിലെ പ്രധാന താരമാണ് നാചോ.

നാച്ചോ റയൽ മാഡ്രിഡിനായി ഇതുവരെ 300ൽ അധികം കളികൾ കളിച്ചിട്ടുണ്ട്. റയലിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീഗ് അടക്കം 23 ട്രോഫികളും താരം നേടി. 33-കാരൻ ചാമ്പ്യൻസ് ലീഗിൽ മാത്രം ഇതുവരെ റയലിനായി 60ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാചോ ഇനി അടുത്തതായി ഏത് ക്ലബിൽ കളിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.

അറോഹോ ചുവപ്പ് കാർഡ് അർഹിച്ചിരുന്നില്ല, അതാണ് കളി തോൽക്കാൻ കാരണം എന്ന് സാവി

പി എസ് സി ക്കെതിരായ മത്സരത്തിൽ റെഡ് കാർഡ് ആണ് കളിയുടെ വിധിയെഴുതിയത് എന്ന് ബാഴ്സലോണ പരിശീലകൻ സാവി. അറോഹോയെ പുറത്താക്കാനുള്ള റഫറിയുടെ തീരുമാനം തെറ്റായിരുന്നുവെന്നും അത് കളിയെ തന്നെ ഇല്ലാതാക്കി എന്നും സാവി പറഞ്ഞു. താൻ പരിശീലകനായ കാലത്ത് ബാഴ്സലോണക്കെതിരെ റഫറിയുടെ ഭാഗത്ത് നിന്ന് നിർഭാഗ്യകരമായ തീരുമാനങ്ങളാണ് ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അറോഹോയുടെ റെഡ് കാർഡ് തീർത്തും ആവശ്യമില്ലാത്തതായിരുന്നു. ആ റെഡ് കാർഡ് വരുന്നതുവരെ ബാഴ്സലോണ ആയിരുന്നു കളിയിൽ മുൻതൂക്കം പുലർത്തിയത് എന്നും കളി തങ്ങൾ ജയിച്ചേനെ എന്നും ബാഴ്സലോണ ആണോ പരിശീലകൻ പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് പോലുള്ള ലെവലിൽ 10 പേരുമായി കളിച്ചു വിജയിക്കുന്നത് നടക്കുന്ന കാര്യമല്ല. ആദ്യ പാദത്തിൽ റഫറിക്ക് വിറ്റീനോയെ സെൻറ് ഓഫ് ചെയ്യാം ആയിരുന്നു എന്നാൽ അന്ന് അവർ ചുവപ്പ് കാർഡ് നൽകിയില്ല. സാവി പറഞ്ഞു.

അറോഹോ മാത്രമല്ല സാവിയും ചുവപ്പ് ജാർഡ് വാങ്ങിയിരുന്നു. താൻ ഈ കാർഡ് അർഹിച്ചിരുന്നു എന്നും സാവി പറഞ്ഞു. പത്തു പേരായി ചുരുങ്ങിയപ്പോൾ ബാഴ്സലോണ ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചു പക്ഷേ ഡിഫൻഡിങ് നമ്മുടെ ശക്തിയല്ല എന്ന് സാവി പറഞ്ഞു.

ഫെലിക്സിന്റെ ബൈസൈക്കിൾ കിക്ക്!! ബാഴ്സലോണക്ക് വിജയം

ലാലിഗയിൽ ബാഴ്സലോണ അവരുടെ മികച്ച ഫോം തുടരുന്നു. ഇന്ന് കാദിസിനെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം നേടി. പോർച്ചുഗീസ് താരം ജാവോ ഫെലിക്സിന്റെ ഒരു മികച്ച ബൈസൈക്കിൾ കിക്ക് ഗോളാണ് ബാഴ്സലോണക്ക് വിജയം നൽകിയത്.

മത്സരത്തിന്റെ 37ആം മിനുട്ടിൽ ആണ് ഫെലിക്സ് ഈ ഗോൾ നേടിയത്. കൂടുതൽ ഗോൾ നേടാൻ ആകാത്തത് ബാഴ്സലോണക്ക് നിരാശ നൽകും. 31 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബാഴ്സലോണക്ക് 70 പോയിന്റാണ് ഉള്ളത്. ഒന്നാമത് ഉള്ള റയൽ മാഡ്രിഡ് 78 പോയിന്റിൽ നിൽക്കുന്നു.

Exit mobile version