പുതിയ കരാർ അംഗീകരിക്കാതെ ലുനിൻ, റയൽ താരത്തെ വിൽക്കാൻ സാധ്യത

റയൽ മാഡ്രിഡ് ഗോൾ കീപ്പർ ലുനിൻ ക്ലബ് വിടാൻ സാധ്യത. റയൽ മാഡ്രിഡ് നൽകിയ പുതിയ കരാർ താരം ഇനിയും അംഗീകരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട് ‌ ഇതിനാൽ റയൽ മാഡ്രിഡ് താരത്തെ വിൽക്കാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്. കഴിഞ്ഞ സീസണിൽ കോർതോ പരിക്കേറ്റ് പുറത്ത് ഇരുന്നപ്പോൾ ലുനിൻ ആയിരുന്നു റയൽ മാഡ്രിഡിന്റെ വല കാത്തത്.

റയലിന്റെ സീസണിലെ കിരീടങ്ങളിൽ എല്ലാം ലുനിന്റെ വലിയ പങ്ക് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലുനിൻ കൂടുതൽ അവസരങ്ങൾ ആണ് ആഗ്രഹിക്കുന്നത്. ലോർതോ തിരികെയെത്തിയത് കൊണ്ട് തന്നെ വരും സീസണിൽ റയൽ മാഡ്രിഡിൽ ലുനിന് അവസരം കിട്ടാനുള്ള സാധ്യത വളരെ കുറവാണ്.

റയൽ മാഡ്രിഡ് ലുനിനെ വിൽക്കുക ആണെങ്കിൽ രണ്ടാം കീപ്പറായൊ കെപയെ സൈൻ ചെയ്യും. റയലിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കെപ.

തിയാഗോ അൽകാന്റര ബാഴ്സലോണ പരിശീലക സംഘത്തിനൊപ്പം

അടുത്തിടെ വിരമിച്ച മുൻ ലിവർപൂൾ, എഫ്‌സി ബാഴ്‌സലോണ മിഡ്‌ഫീൽഡർ തിയാഗോ അൽകൻ്റാര ബാഴ്സലോണ കോച്ചിംഗ് സ്റ്റാഫിൽ ചേർന്നു. ഹെഡ് കോച്ച് ഹാൻസി ഫ്ലിക്കിനൊപ്പം താരം കോച്ചായി പ്രവർത്തിക്കുമെന്ന് ക്ലബ് പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച ആയിരുന്നു തിയാഗോ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ പ്രീസീസൺ മുഴുവൻ അദ്ദേഹം ബാഴ്സ കോച്ചിങ് ടീമിനൊപ്പം ഉണ്ടാകും. അതിനു ശേഷം താരം തുടരുമോ എന്നത് പിന്നീട് തീരുമാനിക്കും

തിയാഗോ അൽകാൻ്റാര മുമ്പ് തന്റെ 14-ാം വയസ്സ് മുതൽ എഫ്‌സി ബാഴ്‌സലോണയിൽ ഉണ്ടായിരുന്നു. 2009-ൽ ബാഴ്സക്കായി തൻ്റെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ബാഴ്‌സലോണയിൽ ഉണ്ടായിരുന്ന കാലത്ത്, നാല് ലാലിഗ കിരീടങ്ങൾ, യുവേഫ ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവയുൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹം നേടി.

2013-ൽ ആണ് ബാഴ്സ വിട്ട് ബയേൺ മ്യൂണിക്കിലേക്കും പിന്നീട് ലിവർപൂളിലേക്കും വന്നത്‌

മെസ്സിയുടെ അതേ വഴിയിൽ!! യമാൽ ബാഴ്സലോണയിൽ 19ആം നമ്പർ ജേഴ്സി അണിയും

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പാത പിന്തുടർന്ന്, ബാഴ്‌സലോണ, വരാനിരിക്കുന്ന സീസണിലെ തങ്ങളുടെ പുതിയ നമ്പർ 19 ആയി ലമിൻ യമലിനെ പ്രഖ്യാപിച്ചു. ഇന്ന് ഒരു വീഡിയോയിലൂടെയാണ് യമാലിന്റെ പുതിയ നമ്പർ ബാഴ്സലോണ പുറത്ത് വിട്ടത്. ലയണൽ മെസ്സി ബാഴ്സലോണയിൽ തുടക്ക കാലത്ത് അണിഞ്ഞ ജേഴ്സി ആയിരുന്നു നമ്പർ 19.

വെറും 17 വയസ്സുള്ളപ്പോൾ തന്നെ സ്പെയിനിൻ്റെയും ബാഴ്സലോണയുടെയും പ്രധാനതാരമായി യമാൽ ആഘോഷിക്കപ്പെടുകയാണ്‌‌. സ്പെയിന്റെ വിജയകരമായ യൂറോ 2024 കാമ്പെയ്‌നിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ടൂർണമെൻ്റിലെ മികച്ച യുവ താരമായി അംഗീകാരം നേടുകയും ചെയ്തുകൊണ്ട് യമൽ ഇതിനകം തന്നെ തരംഗങ്ങൾ സൃഷ്ടിച്ചു.

19-ാം നമ്പർ ജേഴ്‌സി മാത്രമല്ല മെസ്സിയുടെ സമാനമായ നീക്കങ്ങളും പാസുകളും ഫിനിഷും യമാലിന്റെ ഇടം കാലിൽ നിന്നും അവസാന ഒരു വർഷമായി ഫുട്ബോൾ ലോകം കാണുകയാണ്‌. 19ൽ നിന്ന് മെസ്സിയുടെ 10ആം നമ്പർ ജേഴ്സിയിലേക്കും യമാൽ ഭാവിയിൽ വളരും എന്ന് തന്നെയാണ് ബാഴ്സലോണ ആരാധകരുടെ പ്രതീക്ഷ.

അറോഹോ ഡിസംബർ വരെ പുറത്തിരിക്കും, ബാഴ്സലോണക്ക് വൻ തിരിച്ചടി

അറോഹോ കളത്തിലേക്ക് തിരിച്ചുവരാൻ ഡിസംബർ എങ്കിലും ആകും. ബാഴ്സലോണക്ക് വലിയ തിരിച്ചടിയാകും ഇത്. അറോഹോക്ക് പരിക്ക് മാറാൻ സർജറി വേണം എന്നാണ് ഇപ്പോൾ ക്ലബ് വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബർ വരെ താരം പുറത്തിരിക്കും എന്നതിനാൽ ബാഴ്സലോണ ഡിഫൻസ് ശക്തമാക്കാൻ ആയി പുതിയ സൈനിംഗ് നടത്തേണ്ടി വരും.

ബ്രസീലിനെതിരായ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനിടെ ആയിരുന്നു ഉറുഗ്വേ താരം റൊണാൾഡ് അറോഹോക്ക് പരിക്കേറ്റത്. അതിനു ശേഷം കോപ അമേരിക്കയിൽ താരം കളിച്ചിരുന്നില്ല.

സെൻട്രൽ ഡിഫൻഡർക്ക് ബാഴ്സലോണക്ക് ഒപ്പം ഉള്ള പ്രീ-സീസൺ തയ്യാറെടുപ്പുകളും വരാനിരിക്കുന്ന സീസണിൻ്റെ തുടക്കവും നഷ്‌ടമാകും എന്നു ലാറ്റിനമേരിക്കൻ മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സലോണയുടെ പ്രധാന താരങ്ങളിൽ ഒരാളാണ് അറോഹോ.

റോഡ്രിയെ താൻ എന്നും റയൽ മാഡ്രിഡിലേക്ക് ക്ഷണിക്കുന്നുണ്ട് – കാർവഹാൽ

റയൽ മാഡ്രിഡിൽ ചേരാൻ താൻ റോഡ്രിയോട് എന്നും പറയാറുണ്ട് എന്ന് സ്പാനിഷ് ഡിഫൻഡർ ഡാനി കാർവഹാൽ. മാഞ്ചസ്റ്റർ സിറ്റി വിടണമെന്നും റയൽ മാഡ്രിഡിൽ റോഡ്രി എത്തണം എന്നുമാണ് തന്റെ ആഗ്രഹം എന്നും ഡാനി കാർവഹാൽ പറഞ്ഞു.

“ഞാൻ അവനോട് എല്ലാ ദിവസവും മാഞ്ചസ്റ്റർ സിറ്റി വിടാൻ പറയുന്നു, അവിടെ സൂര്യനില്ലാത്ത കാലാവസ്ഥ ആണെന്നും ഞങ്ങൾക്ക് അവനെ ആവശ്യമുണ്ടെന്നും മാഡ്രിഡിലേക്ക് വരണമെന്നും ഞാൻ പറയുന്നു”

“അദ്ദേഹത്തിന് ഒരു കരാറുണ്ടെന്ന് അദ്ദേഹം എന്നോട് പറയുന്നു … പക്ഷേ അവൻ ഞങ്ങൾക്ക് അനുയോജ്യനായ താരമാണെന്നാണ് എന്റെ വിശ്വാസൻ.” കാർവഹാൽ പറഞ്ഞു.

2019-ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത് മുതൽ സിറ്റിയുടെ പ്രധാന താരമാണ് റോഡ്രി. മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം 4 പ്രീമിയർ ലീഗ് കിരീടം ഉൾപ്പെടെ 10 കിരീടങ്ങൾ ഇതുവരെ റോഡ്രി നേടിയിട്ടുണ്ട്. .

ബാഴ്സലോണ യുവതാരം മാർക്ക് കസാഡോ 2028 വരെ ക്ലബിൽ തുടരും

ബാഴ്സലോണ യുവതാരം മാർക്ക് കാസഡോ ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. താരം തന്നെ ക്ലബിൽ കരാർ പുതുക്കും എന്ന് കഴിഞ്ഞ ദിവസം പറഞ്ഞു. 2028 ജൂൺ വരെ നീണ്ടു നിൽക്കുന്ന കരാർ ആകും താരം ബാഴ്സലോണയിൽ ഒപ്പുവെക്കുന്നത്. 20കാരനായ മിഡ്ഫീൽഡർ ഈ സീസണിൽ ബാഴ്സലോണ യുവ ടീമിനായി 30ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സീനിയർ ടീമിനായി 2 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

കാസഡോ വരും സീസണിൽ ബാഴ്സലോണ സീനിയർ ടീമിന്റെ സ്ഥിര ഭാഗകാകും എന്ന് പ്രതീക്ഷിക്കുന്നു. ഡിഫൻസീവ് മിഡ് ആയ താരത്തിന് വലിയ ഭാവി പ്രവചിക്കപ്പെടുന്നുണ്ട്.

2016 മുതൽ താരം ബാഴ്സലോണയിലുണ്ട്. സ്പാനിഷ് അണ്ടർ 16, അണ്ടർ 17 ദേശീയ ടീമുകൾക്ക് ആയി കളിച്ചിട്ടുണ്ട്.

ബാഴ്സലോണ യുവതാരം മാർക്ക് കാസഡോ കരാർ പുതുക്കും

ബാഴ്സലോണ യുവതാരം മാർക്ക് കാസഡോ ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. താരം തന്നെ ക്ലബിൽ കരാർ പുതുക്കും എന്ന് കഴിഞ്ഞ ദിവസം പറഞ്ഞു. 2027 ജൂൺ വരെ നീണ്ടു നിൽക്കുന്ന കരാർ ആകും താരം ബാഴ്സലോണയിൽ ഒപ്പുവെക്കുന്നത്. 20കാരനായ മിഡ്ഫീൽഡർ ഈ സീസണിൽ ബാഴ്സലോണ യുവ ടീമിനായി 30ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സീനിയർ ടീമിനായി 2 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

കാസഡോ വരും സീസണിൽ ബാഴ്സലോണ സീനിയർ ടീമിന്റെ സ്ഥിര ഭാഗകാകും എന്ന് പ്രതീക്ഷിക്കുന്നു. ഡിഫൻസീവ് മിഡ് ആയ താരത്തിന് വലിയ ഭാവി പ്രവചിക്കപ്പെടുന്നുണ്ട്.

2016 മുതൽ താരം ബാഴ്സലോണയിലുണ്ട്. സ്പാനിഷ് അണ്ടർ 16, അണ്ടർ 17 ദേശീയ ടീമുകൾക്ക് ആയി കളിച്ചിട്ടുണ്ട്.

“എംബപ്പെയെ റയൽ സൈൻ ചെയ്തത് ബാഴ്സക്ക് സന്തോഷ വാർത്ത അല്ല” ലപോർട്ട

റയൽ മാഡ്രിഡ് ഫ്രഞ്ച് സൂപ്പർ താരം എംബപ്പെയെ സൈൻ ചെയ്തതിനെ കുറിച്ച് ബാഴ്സലോണ പ്രസിഡന്റ് ഔദ്യോഗികമായി പ്രതികരിച്ചു. എംബപ്പെ റയൽ മാഡ്രിഡിലെത്തുന്നത് ബാഴ്സലോണക്ക് അത്ര നല്ല വാർത്ത അല്ല എന്ന് ലപോർട പറഞ്ഞു. എന്നാൽ ബാഴ്സലോണക്ക് കൃത്യമായ ഫിലോസഫി ഉണ്ടെന്നും യുവതാരങ്ങളെ വളർത്തുന്നതിൽ ആണ് ശ്രദ്ധ എന്നും ലപോർട പറഞ്ഞു.

“ബാർസ ആരാധകനെന്ന നിലയിൽ, എംബാപ്പെയെ റയൽ മാഡ്രിഡിലേക്ക് എത്തുന്നത് കാണുന്നത് നല്ല വാർത്തയല്ല.” ലപോർട പറഞ്ഞു.

“എന്നാൽ സത്യം പറഞ്ഞാൽ, ലാ മാസിയയിലൂടെ വളർത്തുന്ന കളിക്കാരുടെ ഒരു പ്രോജക്റ്റിൽ വിശ്വസിക്കാൻ ആണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്”.

“ഞങ്ങളുടെ എതിരാളികളെ ഞാൻ ബഹുമാനിക്കുന്നു, പക്ഷേ ഞാൻ ഞങ്ങളുടെ ക്ലബിന്റെ ഫിലോസഫി പിന്തുടരുകയാണ്.” – ലപോർട പറഞ്ഞു.

സെവിയ്യയുടെ പരിശീലകനായി മുൻ ബാഴ്സലോണ യൂത്ത് പരിശീലകൻ ഗാർസിയ പിമിയെന്റ

സെവിയ്യയുടെ പുതിയ പരിശീലകനായി ഗാർസിയ പിമിയെന്റ നിയമിക്കപ്പെട്ടു. രണ്ടു വർഷത്തെ കരാറിലാണ് കാറ്റലൻ പരിശീലകൻ ഒപ്പുവെച്ചത്. മുമ്പ് ബാഴ്സലോണ ബി ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള പരിശീലകനാണ് ഗാർസിയ. അവസാനം ലാസ് പാൽമാസിന്റെ പരിശീലകനായിരുന്നു. 49 കാരന്റെ ആദ്യ സീനിയർ പരിശീലക ജോലി ആയിരുന്നു ലാസ് പാൽമാസിലേത്.

2006 മുതൽ 2021 വരെ പല ഘട്ടങ്ങളിലായി പല ബാഴ്സലോണ യൂത്ത് ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഒരു കളിക്കാരൻ ആയിരിക്കെയും ബാഴ്സലോണ അക്കാദമിയിൽ ആയിരുന്നു അദ്ദേഹം കൂടുതൽ സമയം ചെലവഴിച്ചത്. ബാസാക്കായി ഒരു സീനിയർ മത്സരവും അദ്ദേഹം കളിച്ചിട്ടുണ്ട്. 2017-18ൽ ബാഴ്സലോണ യുവേഫ യുത്ത് ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ അദ്ദേഹം ആയിരുന്നു പരിശീലകൻ.

മോഡ്രിച് റയൽ മാഡ്രിഡിൽ തുടരും എന്ന് ഉറപ്പായി!!

റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗ് കിരീടത്തിനു പിന്നാലെ സന്തോഷ വാർത്ത‌. അവരുടെ മധ്യനിര താരം മോഡ്രിച് ഒരു വർഷം കൂടെ റയൽ മാഡ്രിഡിൽ തുടരുമെന്ന് ഉറപ്പായി. ക്രൂസ് വിരമിച്ച നിരാശയിൽ നിൽക്കുന്ന റയൽ മാഡ്രിഡ് ആരാധകർക്ക് വലിയ ആശ്വാസമാകും ഈ വാർത്ത. റയലും താരവും തമ്മിൽ ധാരണയിൽ എത്തിയതായും കരാർ ഒപ്പുവെച്ചതായും ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

മോഡ്രിച് തനിക്ക് റയൽ മാഡ്രിഡിൽ കരാർ പുതുക്കാൻ മാത്രമെ ആഗ്രഹം ഉള്ളൂ എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സമ്മറിൽ അൽ നസറിൽ നിന്ന് വലിയ ഓഫർ മോഡ്രിചിനായി വന്നു എങ്കിലും അന്ന് അത് താരം പരിഗണിക്കുക പോലും ചെയ്തിരുന്നില്ല.

38കാരനായ താരത്തിന്റെ റയലിലെ കരാർ ഈ ജൂണോടെ അവസാനിക്കേണ്ടതാണ്‌. 2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. റയലിനൊപ്പം 26 കിരീടങ്ങളും മോഡ്രിച് നേടിയിട്ടുണ്ട്‌. റയൽ മാഡ്രിഡിൽ തന്നെ വിരമിക്കാൻ ആണ് മോഡ്രിച് ആഗ്രഹിക്കുന്നത്.

എംബപ്പെയുടെ സൈനിംഗ് റയൽ മാഡ്രിഡ് തിങ്കളാഴ്ച പ്രഖ്യാപിക്കും

എംബപ്പെയുടെ സൈനിംഗ് റയൽ മാഡ്രിഡ് തിങ്കളാഴ്ച പ്രഖ്യാപിക്കും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിഞ്ഞ ഉടൻ റയൽ മാഡ്രിഡ് കരാർ നടപടികൾ പൂർത്തിയാക്കും. ഇതിനു പിന്നാലെ എംബപ്പെയെ ആരാധകരുടെ മുന്നിൽ അവതരിപ്പിക്കുന്ന വലിയ ചടങ്ങും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.

പി എസ് ജി വിട്ട എംബപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ എന്ന് നേരത്തെ ഉറപ്പായിരുന്നു. 2029 വരെയുള്ള കരാർ എംബപ്പെ റയലിൽ ഒപ്പുവെക്കും. 25 മില്യണ് അടുത്ത് അദ്ദേഹത്തിന് ബോണസുകൾ ഉൾപ്പെടെ റയലിൽ സാലറി ലഭിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. സൈനിംഗ് ബോണസ് ആയി 120 മില്യണോളവും റയൽ നൽകും.

യൂറോ കപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ എംബപ്പെയുടെ സൈനിംഗ് പൂർത്തിയാക്കാൻ റയൽ മാഡ്രിഡ് തീരുമാനിച്ചിരിക്കുന്നത്. ജൂൺ 14നാണ് യൂറോ കപ്പ് ആരംഭിക്കുന്നത്.

ഹാൻസി ഫ്ലിക്ക് ബാഴ്സലോണയുടെ പരിശീലകൻ, ഔദ്യോഗിക പ്രഖ്യാപനം എത്തി

ജർമ്മൻ പരിശീലകൻ ഹാൻസി ഫ്ലിക്ക് ബാഴ്സലോണയുടെ അടുത്ത പരിശീലകനായി നിയമിക്കപ്പെട്ടു. ഇന്ന് ഫ്ലിക്കും ബാഴ്സലോണയും തമ്മിൽ കരാർ ഒപ്പുവെച്ചതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ടു വർഷത്തെ കരാർ ആണ് ഫ്ലിക്ക് ബാഴ്സലോണയിൽ ഒപ്പുവെച്ചത്.

ബാഴ്സലോണയുടെ പരിശീലകൻ സാവിയെ ക്ലബ് കഴിഞ്ഞ ആഴ്ച പുറത്താക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അവസാനമായി ജർമ്മൻ ദേശീയ ടീം പരിശീലകൻ ആയാണ് ഫ്ലിക്ക് പ്രവർത്തിച്ചത്‌. അവിടെ നല്ല ഓർമ്മകൾ അല്ല ഫ്ലിക്കിന് ഉള്ളത്‌. ബയേണിൽ ആയിരുന്നു ഫ്ലിക്കിന്റെ നല്ല പ്രകടനം വന്നത്.

ബയേണ് ട്രെബിൾ കിരീടം ഉൾപ്പെടെ ഏഴു കിരീടങ്ങൾ നേടിക്കൊടുക്കാൻ ഹാൻസി ഫ്ലിക്കിന് ഒന്നര വർഷത്തെ കാലയളവിനിടയിൽ ആയിരുന്നു. ആ മാജിക്ക് പക്ഷെ ദേശീയ ടീമിനൊപ്പം ആവർത്തിക്കാൻ ആയില്ല.

Exit mobile version