എൻഡ്രികിന് ആദ്യ ഗോൾ! റയൽ മാഡ്രിഡിന് ലാലിഗ സീസണിലെ ആദ്യ വിജയം

ലാലിഗയിൽ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. ഇന്ന് ബെർണബെയുവിൽ നടന്ന മത്സരത്തിൽ റയൽ വയ്യഡോയൊഡിനെ നേരിട്ട റയൽ മാഡ്രിഡ് മറുപടിയില്ലാത്ത 3 ഗോളിനാണ് വിജയിച്ചത്. ബ്രസീലിയൻ യുവതാരം എൻഡ്രിക് തന്റെ ആദ്യ ലാലിഗ ഗോൾ ഇന്ന് നേടി.

റയൽ മാഡ്രിഡിന്റെ ആദ്യ ഗോൾ നേടിയ വാല്വെർദെ

ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റയൽ മാഡ്രിഡ് വാല്വെർദയിലൂടെ ഗോൾ നേടി. 50ആം മിനുട്ടിൽ റോദ്രിഗോയുടെ അസിസ്റ്റിൽ നിന്നായിരുന്നു വാൽവെർദെയുടെ ഗോൾ. എംബപ്പെക്ക് നിരവധി അവസരം കിട്ടിയെങ്കിലും അദ്ദേഹത്തിന്റെ ബൂട്ടിൽ നിന്ന് ഇന്ന് ഗോൾ വന്നില്ല.

88ആം മിനുട്ടിൽ ബ്രാഹിം ഡിയസിലൂടെ റയൽ മാഡ്രിഡ് വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി. അവസാന നിമിഷം ആയിരുന്നു എൻഡ്രികിന്റെ ഫിനിഷ്. ബ്രാഹിമിന്റെ പാസ് സ്വീകരിച്ചായിരുന്നു ഈ ഫിനിഷ്. ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റായി.

യമാൽ മാജിക്കും ലെവയുടെ വിന്നറും, രണ്ടാം മത്സരവും വിജയിച്ച് ബാഴ്സലോണ!!

ലാലിഗ സീസണിൽ തുടർച്ചയായ രണ്ടാം വിജയവുമായി ബാഴ്സലോണ. ഇന്ന് ഹോം ഗ്രൗണ്ടിൽ വെച്ച് അത്ലറ്റിക് ബിൽബാവോയെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. ലമിനെ യമാലും ലെവൻഡോസ്കിയും ആണ് ബാഴ്സലോണയുടെ ഗോളുകൾ നേടിയത്.

വിജയ ഗോൾ ആഘോഷിക്കുന്ന ലെവൻഡോസ്കി

24ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്ന് ഒരു നല്ല ഇടം കാലൻ ഫിനിഷിലൂടെ ലമിനെ യമാൽ ആണ് ബാഴ്സലോണക്ക് ലീഡ് നൽകിയത്. 42ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ അത്ലറ്റിക് കളിയിലേക്ക് തിരികെയെത്തി.

75ആം മിനുട്ടിൽ ആണ് ലെവൻഡോസ്കിയുടെ വിജയ ഗോൾ വന്നത്. നേരത്തെ ലെവൻഡോസ്കിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയിരുന്നു. ഈ വിജയത്തോടെ 6 പോയിന്റുമായി ബാഴ്സലോണ ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

ഗുണ്ടോഗൻ ബാഴ്സലോണ വിടുന്നു

ഗുണ്ടോഗൻ ബാഴ്സലോണ വിടുന്നു. മാഞ്ചസ്റ്റർ സിറ്റി വിട്ട് കഴിഞ്ഞ സീസണിൽ ബാഴ്സലോണയിൽ എത്തിയ ഗുണ്ടോഗൻ ഈ സമ്മറിൽ ക്ലബ് വിടും. ഇതിനാൽ ബാഴ്സലോണയുമായി ചർച്ചകൾ നടത്തി. ഇറ്റലിയിൽ നിന്നും പ്രീമിയർ ലീഗിൽ നിന്നും ഗുണ്ടോഗന് ഓഫർ ഉണ്ട്. ഇതിൽ ഏതെങ്കിലും ഒന്ന് ഗുണ്ടോഗൻ സ്വീകരിക്കും. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരികെ പോകുന്നതും ഗുണ്ടോഗൻ പരിഗണിക്കുന്നുണ്ട്.

2025വരെയുള്ള കരാർ ആണ് ഗുണ്ടോഗന് ബാഴ്സലോണയിൽ ഉള്ളത്‌. സിറ്റിയുടെ പുതിയ കരാറും പ്രിമിയർ ലീഗിൽ നിന്നു തന്നെയുള്ള ഓഫറുകളും മറികടന്ന് ആയിരുന്നു താരം ബാഴ്സലോണയിൽ എത്തിയത്. എന്നിട്ടും ഒരു സീസൺ കൊണ്ട് താരം ക്ലബ് വിടുകയാണ്.

മുമ്പ് ഏഴ് വർഷത്തോളം താരം മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ടായിരുന്നു. സിറ്റിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് അടക്കം 14 കിരീടങ്ങൾ ഗുണ്ടോഗൻ നേടിയിരുന്നു.

ലാലിഗ, റയൽ മാഡ്രിഡ് ആദ്യ മത്സരത്തിൽ സമനില വഴങ്ങി

സമനിലയിൽ കുടുങ്ങി റയൽ മാഡ്രിഡ്. അവർ ലാലിഗയിൽ ആദ്യ മത്സരത്തിൽ മയ്യോർകയോട് സമനിലയി നിന്നു. 1-1 എന്ന നിലയിലാണ് കളി അവസാനിച്ചത്.


ഇന്ന് തുടക്കത്തിൽ നല്ല രീതിയിൽ തുടങ്ങാൻ റയൽ മാഡ്രിനായി. എവേ ഗ്രൗണ്ട് ആയിരുന്നെങ്കിലും തുടക്കത്തിൽ റയൽ ആധിപത്യം പുലർത്തി. മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിൽ റയൽ മാഡ്രിഡ് ലീഡ് എടുത്തു. അവരുടെ ബ്രസീലിയൻ താരങ്ങളായ വിനേഷ്യസ് ജൂനിയറും റോഡ്രിഗോയും ഒരുമിച്ച ഒരു നീക്കത്തിൽ ആയിരുന്നു ഗോൾ വന്നത്. വിനീഷ്യസിന്റെ പാസ് സ്വീകരിച്ച് റോഡ്രിഗോ ആണ് ഗോൾ നേടിയത്. പക്ഷേ ഗോളിന് ശേഷം റയൽ മാഡ്രിഡിൽ നിന്ന് അറ്റാക്കിങ് ഫുട്ബോൾ കാണാനായില്ല‌.

പിന്നീട് ആദ്യപകുതികൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് മയ്യോർക ആയിരുന്നു. അവർക്കും പക്ഷെ പെട്ടെന്ന് സമനില ഗോൾ കണ്ടെത്താനായില്ല. രണ്ടാം പകുതിയിലാണ് അവരുടെ സമനില ഗോൾ വന്നത്. മുറിച് ഒരു ഹെഡ്ഡറിലൂടെ ആയിരുന്നു മയോർകയുടെ സമനില ഗോൾ നേടിയത്‌. ഇതിനുശേഷം റയലിന്റെ വൻ അറ്റാക്കിംഗ് നിര വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ചു. പക്ഷെ ഗോൾ വന്നില്ല‌.

മത്സരത്തിന്റെ അവസാന നിമിഷം മെൻഡി ചുവപ്പ് കണ്ടത് റയലിന് തിരിച്ചടിയായി.

ബാൾദെയുടെ പരിക്ക് സാരമുള്ളതല്ല

ലാ ലിഗയിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റ ബാൾദെ തന്റെ പരിക്ക് സാരമുള്ളതല്ല എന്ന് അറിയിച്ചു. ഇന്നലെ വലൻസിയക്ക് എതിരായ മത്സരത്തിന് ഇടയിൽ ഫുൾബാക്ക് ബാൽഡെ പരിക്കേറ്റ് പുറത്ത് പോയിരുന്നു.

രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ പരിക്കേറ്റതോടെ താരം കളം വിട്ടു. പരിക്കിൻ്റെ വ്യാപ്തി ഇതുവരെ അറിവായിട്ടില്ല. എന്നാൽ മത്സര ശേഷം പരിക്കിൽ ആശങ്ക വേണ്ട എന്നും ഒരു ചെറിയ നോക്ക് ആണെന്നും ബാൾദെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2023/24 സീസണിൽ അത്‌ലറ്റിക് ക്ലബ്ബിനെതിരായ കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ, ജനുവരി 24 ന് പരിക്കേറ്റതിന് ശേഷമുള്ള താരത്തിൻ്റെ ആദ്യ ഔദ്യോഗിക മത്സരമായിരുന്നു ഇത്. അധിക മത്സരങ്ങളിൽ ബാൾദെ പുറത്തിരിക്കില്ല എന്നാണ് ബാഴ്സലോണ വിശ്വസിക്കുന്നത്.

ലെവൻഡോസ്കിക്ക് ഇരട്ട ഗോൾ, ബാഴ്സലോണ വിജയത്തോടെ തുടങ്ങി

ലാലിഗയിലെ ആദ്യ മത്സരത്തിൽ ബാഴ്സലോണക്ക് വിജയം. ഇന്ന് വലൻസിയയെ എവെ മത്സരത്തിൽ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ലെവൻഡോസ്കി ഇരട്ട ഗോളുകളുമാഉഇ ബാഴ്സലോണയുടെ ഹീറോ ആയി. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് ബാഴ്സലോണ ജയിച്ചത്‌.

43ആം മിനുട്ടിൽ ഡ്യൂറഒയുടെ ഗോളാണ് വലൻസിയക്ക് ലീഡ് നൽകിയത്. എന്നാൽ മിനുട്ടുകൾക്കകം ലെവൻഡോസ്കിയുടെ ഫിനിഷ് ബാഴ്സലോണയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു‌. ആദ്യ പകുതി 1-1 എന്ന് അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലെവൻഡോസ്ക്കി വീണ്ടും ഗോൾ നേടിക്കൊണ്ട് ബാഴ്സലോണയെ മുന്നിൽ എത്തിച്ചു. ഈ ഗോൾ പിന്നീട് വിജയ ഗോളായി മാറി.

ഇനിയും രജിസ്റ്റർ ചെയ്തില്ല, ഡാനി ഓൾമോ ബാഴ്സലോണയുടെ ആദ്യ മത്സരത്തിന് ഉണ്ടാകില്ല

നാളെ ബാഴ്സലോണ ലാലിഗയിലെ ആദ്യ മത്സരത്തിൽ വലൻസിയക്കെതിരെ ഇറങ്ങുമ്പോൾ ബാഴ്‌സ ടീമിൽ ഡാനി ഓൾമോ ഉണ്ടാകില്ല. ബാഴ്സലോണയുടെ ഈ സമ്മർ വിൻഡോയിലെ വലിയ സൈനിംഗ് ആയ ഓൾമോയെ ഇതുവരെ ലാലിഗയിൽ സ്ക്വാഡിലേക്ക് രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണക്ക് ആയിട്ടല്ല. എന്നാൽ താരം പൂർണ്ണ ഫിറ്റ്നസിൽ എത്താത്തത് കൊണ്ടാണ് നാളെ കളിക്കാത്തത് എന്ന് ബാഴ്സലോണ പരിശീലകൻ ഫ്ലിക്ക് പറഞ്ഞു.

“ഡാനി ഓൾമോ നാളെ കളിക്കാൻ ഉള്ള ഒരു ഓപ്ഷനല്ല, കാരണം അവൻ ഇപ്പോൾ എത്തിയതേ ഉള്ളൂ, കുറച്ച് പരിശീലന സെഷനുകൾ മാത്രമേ അവൻ ടീമിനൊപ്പം ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെ സഹായിക്കാൻ ഉള്ള നിലയിൽ എത്താൻ അവൻ ആദ്യം നന്നായി പരിശീലനം നടത്തേണ്ടതുണ്ട്” ഫ്ലിക്ക് പറഞ്ഞു.

ഡാനി ഓൾമോ സ്പെയിനൊപ്പം യൂറോ കപ്പ് കളിച്ചതിനാൽ വൈകിയാന് പ്രീസീസൺ പരിശീലനം ആരംഭിച്ചത്.

ലാലിഗ ആരംഭിച്ചു, അത്കറ്റിക് ബിൽബാവോ – ഗെറ്റാഫേ പോരാട്ടം സമനിലയിൽ

ലാലിഗ പുതിയ സീസൺ ആരംഭിച്ചു. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ അത്ലറ്റിക് ബിൽബാവോയും ഗെറ്റാഫെയും സമനിലയിൽ പിരിഞ്ഞു. മത്സരം 1-1 എന്ന സമനിലയിൽ ആണ് അവസാനിച്ചത്. മത്സരത്തിന്റെ 27ആം മിനുട്ടിൽ ഔഹാൻ സാൻസെറ്റ് നേടിയ ഗോൾ അത്ലറ്റിക് ബിൽബാവോയ്ക്ക് ലീഡ് നൽകി.

ആദ്യ പകുതിയിൽ ആ ലീഡ് നിലനിർത്താൻ ബിൽബാവോക്ക് ആയി. രണ്ടാം പകുതിയിൽ ഉചെയിലൂടെ ഗെറ്റാഫെ സമനില കണ്ടെത്തി. ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും കളി സമനിലയിൽ തന്നെ അവസാനിച്ചു.

നാളെ ലാലിഗയിൽ റിയൽ ബെറ്റിസും ജിറോണയും തമ്മിൽ ഏറ്റുമുട്ടും.

സെർജി റൊബേർട്ടോ ബാഴ്സലോണ വിടും

ടീം ക്യാപ്റ്റന്മാരിൽ ഒരാളായ സെർജി റൊബേർട്ടോ ബാഴ്സലോണ വിടും എന്നുറപ്പായി. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാവി പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് സെർജി റൊബേർട്ടോ ക്ലബിൽ തുടരാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയത്.

18 വർഷത്തോളമായി താരം ബാഴ്സലോണക്ക് ഒപ്പം ഉള്ള താരമാണ് സെർജി റൊബേർട്ടോ. ഫിയൊറെന്റീന, അയാക്സ് എന്നീ ക്ലബുകൾ എല്ലാം സെർജി റൊബേർട്ടോക്ക് ഒപ്പം ഇപ്പോൾ ഉണ്ട്. 2006ൽ ആണ് അദ്ദേഹം ബാഴ്സലോണയിൽ എത്തിയത്. 20 കിരീടങ്ങൾ അദ്ദേഹം ഇതുവരെ ബാഴ്സലോണക്ക് ഒപ്പം നേടിയിട്ടുണ്ട്.

സ്പർസിന്റെ യുവ വിങ്ങർ ബ്രയാൻ ഗിൽ ജിറോണയിലേക്ക്

സ്പർസിന്റെ യുവ വിങ്ങർ ബ്രയാൻ ഗിൽ ജിറോണയിലേക്ക്. ലോൺ ഡീലിന്റെ അടിസ്ഥാനത്തിൽ ആണ് ഗിൽ ജിറോണയിലേക്ക് പോകുന്നത്. സീസൺ അവസാനം താരത്തെ വാങ്ങാനുള്ള വ്യവസ്ഥ ഈ ലോൺ കരാറിൽ ഉണ്ട്. താരം ഉടൻ സ്പെയിനിലെത്തി മെഡിക്കൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 15 മില്യന്റെ പുതിയ റിലീസ് ക്ലോസ് സ്പർസ് താരത്തിന് വെച്ചിട്ടുണ്ട്. ജിറോണക്കോ മറ്റു ക്ലബുകൾക്കോ ഈ തുക നൽകി സീസൺ അവസാനം താരത്തെ വാങ്ങാം.

2021-ൽ ആണ് താരം നോർത്ത് ലണ്ടനിലേക്ക് എത്തുന്നത്. അതിനു മുമ്പ് 23-കാരൻ തന്റെ യുവകരിയറിന്റെ ഭൂരിഭാഗവും സെവിയ്യയിൽ ആയിരുന്നു ചെലവഴിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ ആകെ 11 മത്സരങ്ങൾ മാത്രമെ കളിച്ചിരുന്നുള്ളൂ. സ്പർസിൽ അധികം അവസരങ്ങൾ താരത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.

എൻഡ്രിക് റയൽ മാഡ്രിഡിൽ 16ആം നമ്പർ ജേഴ്സി അണിയും

ബ്രസീലിയൻ അത്ഭുത താരം എൻഡ്രിക് ഇന്ന് റയൽ മാഡ്രിഡ് ക്ലബിൽ എത്തി. താരം റയൽ മാഡ്രിഡിൽ 16ആം നമ്പർ ജേഴ്സി അണിയും ർന്ന് ക്ലബ് അറിയിച്ചു. ഇന്ന് താരത്തെ ക്ലബ് പ്രെഡിഡന്റ് പെരസ് ഔദ്യോഗികമായി ക്ലബിലേക്ക് സ്വാഗതം ചെയ്തു. ഒരു വർഷം മുമ്പ് തന്നെ എൻഡ്രികിന്റെ ട്രാൻസ്ഫർ റയൽ മാഡ്രിഡ് പൂർത്തിയാക്കിയിരുന്നു എങ്കിലും ഇന്നാണ് താരത്തിന്റെ ഔദ്യോഗിക പ്രസന്റേഷൻ നടക്കുന്നത്.

വിനിഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ പാത പിന്തുടർന്ന് ആണ് ബ്രസീലിയൻ താരം മാഡ്രിഡിലേക്ക് എത്തുന്നത്. പാൽമിറാസിൽ നിന്ന് 75 മില്യൺ യൂറോക്ക് ആയിരുന്നു താരത്തെ റയൽ സ്വന്തമാക്കിയത് . 35 മില്യൺ ആണ് ട്രാൻസ്ഫർ തുക, 25 മില്യൺ ആഡ് ഓണും ഒപ്പം 15 മില്യണോളം ടാക്സും ഈ ട്രാൻസ്ഫറിനായി റയൽ നൽകും.

താരത്തിന് പതിനെട്ട് വയസ് ആവാതെ രാജ്യം വിടാൻ ആവില്ല എന്നതിനാൽ ആണ് ഈ സീസൺ വരെ എൻഡ്രിക്കിനായി റയൽ കാത്തു നിൽക്കേണ്ടി വന്നത്. 2030 വരെയുള്ള കരാർ താരത്തിന് റയലിൽ ഉണ്ട്‌.

നാച്ചോയ്ക്ക് റയൽ മാഡ്രിഡ് യാത്രയയപ്പ് നൽകും

റയൽ മാഡ്രിഡ് വിടും എന്ന് പ്രഖ്യാപിച്ച ഡിഫൻഡർ നാച്ചോയ്ക്ക് ക്ലബ് നാളെ യാത്രയയപ്പ് നൽകും. മറ്റന്നാൾ ബുധനാഴ്ച, ജൂലൈ 24ന് പ്രാദേശിക സനയം ഉച്ചയ്ക്ക് 1:00 മണിക്ക് ആകും താരത്തെ ആദരിച്ചുകൊണ്ടുള്ള ചടങ്ങ് നടക്കുക. പ്രസിഡൻ്റ് ഫ്ലോറൻ്റിനോ പെരെസിൻ്റെ സാന്നിധ്യത്തിലാകും ചടങ്ങ്‌.

റയൽ മാഡ്രിഡ് വിട്ട് സൗദി ക്ലബായ അൽ ക്വദ്സിയയിലേക്ക് ആണ് നാച്ചോ പോകുന്നത്. രണ്ട് വർഷത്തെ കരാർ താരം അവിടെ ഒപ്പുവെച്ചു. നാച്ചോ കഴിഞ്ഞ ആഴ്ച ക്വദ്സയിൽ മെഡിക്കൽ പൂർത്തിയാക്കിയിരുന്നു.

നാചോ അവസാന 23 വർഷമായി റയൽ മാഡ്രിഡിനൊപ്പം ഉണ്ടായിരുന്നു. 23 വർഷം മുമ്പ് റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ ചേർന്ന നാച്ചോ 2011 ഏപ്രിലിൽ വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ആയിരുന്നു റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. നാച്ചോ റയൽ മാഡ്രിഡിനായി ഇതുവരെ 400ൽ അധികം കളികൾ കളിച്ചിട്ടുണ്ട്. റയലിനൊപ്പം ആറ് ചാമ്പ്യൻസ് ലീഗ് അടക്കം 25 ട്രോഫികളും താരം നേടി. 33-കാരൻ ചാമ്പ്യൻസ് ലീഗിൽ മാത്രം ഇതുവരെ റയലിനായി 60ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Exit mobile version