ബിബിസി @ 400

യൂറോപ്പിലെ ഏറ്റവും മികച്ച അക്രമണനിരയായ BBC മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. റയൽ മാഡ്രിഡിന് വേണ്ടി 400 ഗോളുകൾ എന്ന നേട്ടമാണ് വലൻസിയക്കെതിരായ മത്സരത്തിലൂടെ സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന്റെ താരങ്ങളായ ബെൻസിമ,ബെയ്ൽ,ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവരാണ് BBC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. 2013 തൊട്ട് റയൽ മാഡ്രിഡിനെ മൂന്നു ചാമ്പ്യൻസ് ലീഗ് ടൈറ്റുകളിലേക്ക് നയിച്ചവരാണ് റയലിന്റെ ആക്രമണ ത്രയം. ക്രിസ്റ്റിയാനോ റൊണാൾഡോ പെനാൽറ്റിയിലൂടെ നേടിയ ഇരട്ട ഗോളുകളാണ് 400 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിടാൻ റയലിന്റെ ആക്രമണ ത്രയത്തെ സഹായിച്ചത്. 280 ദിവസങ്ങൾക്ക് ശേഷമായിരുന്നു ഒന്നിച്ച് ബിബിസി ഒരു മത്സരം സ്റ്റാർട്ട് ചെയ്യുന്നത്.

400 ഗോളുകളിൽ പകുതിയിലേറെ ഗോളുകളും ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സംഭാവനയാണ്. റൊണാൾഡോ 225 ഗോളുകളും ഗാരെത് ബെയിൽ 76 ഗോളുകളും കരിം ബെൻസിമ 99 ഗോളുകളും ഒന്നിച്ച് റയലിന് വേണ്ടി കളിയ്ക്കാൻ തുടങ്ങിയതിൽ പിന്നെ നേടി.  പരിക്കിനെ തുടർന്ന് ഈ സീസണിൽ തുടർച്ചയായ മത്സരങ്ങളിൽ BBC യുടെ സേവനം റയലിന് ലഭിച്ചിരുന്നില്ല. മസിൽ ഇഞ്ചുറി കാരണം പരിക്കിന്റെ പിടിയിൽ ആയിരുന്ന ഗാരെത് ബെയിലിനു ഒട്ടേറെ മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു. ക്രിസ്റ്റിയാനോ ഈ സീസണിൽ 20 ഗോളുകളും ഗാരെത് ബെയിൽ 9 ഗോളും ബെൻസിമ ഏഴു ഗോളും മാത്രമാണ് നേടിയത്. രണ്ടാഴ്ചയ്ക്ക് ശേഷം ചാമ്പ്യൻസ് ലീഗ് തുടങ്ങാനിരിക്കെ ബിബിസി റയലിന്റെ ആക്രമണ നിറയെ നയിക്കാൻ എത്തിയത് സിദാനും റയലിന്റെ ആരാധകർക്കും ഒരു പോലെ ആശ്വാസമാകും. പിഎസ്ജിക്കെതിരെയാണ് റയലിന്റെ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കുട്ടിഞ്ഞോ ല ലീഗെയിൽ അരങ്ങേറി, ബാഴ്സക്ക് ജയം

ഫിലിപ് കുട്ടിഞ്ഞോയുടെ ല ലിഗ അരങ്ങേറ്റ മത്സരത്തിൽ ബാഴ്സലോണക്ക് ജയം. 2- 1എന്ന സ്കോറിലാണ് ബാഴ്സ അലാവസിനെ മറികടന്നത്. ഒരു ഗോളിന് പിറകിൽ പോയ ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയാണ് ബാഴ്സ ജയിച്ചു കയറിയത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിയൂമായുള്ള പോയിന്റ് വിത്യാസം 11 ആയി നിലനിർത്താൻ ബാഴ്സക്കായി. മെസ്സിയും സുവാരസുമാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്.

കുട്ടിഞ്ഞോയുടെ ല ലിഗ അരങ്ങേറ്റം പക്ഷെ പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. തുടക്കത്തിൽ പതറിയ താരം പതുക്കെ ആത്മവിശ്വാസം വീണ്ടെടുത്തെങ്കിലും മത്സര ഗതിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ ബ്രസീലുകാരനായില്ല. അലാവസ് ഗോൾ മുഖം ആക്രമിക്കുമ്പോൾ അനാവശ്യ ആവേശം കാണിച്ച ബാഴ്സ പ്രതിരോധകാരായ ഉംറ്റിറ്റിയും പികെയും അതിന് നൽകേണ്ടി വന്നത് വലിയ വിലയായിരുന്നു. മികച്ച കൗണ്ടർ അറ്റാക്കിങ്ങിൽ 23 ആം മിനുട്ടിൽ ഗൈഡിട്ടി അലാവാസിനെ മുന്നിലെത്തിച്ചു. പിന്നീട് ബാഴ്സ തുടർച്ചയായി അവസരങ്ങൾ സൃഷ്ടിചെങ്കിലും ആദ്യ പകുതി അവസാനിക്കുമ്പോൾ ബാഴ്സ പിറകിൽ തന്നെ ആയിരുന്നു.

രണ്ടാം പകുതിയിലും ബാഴ്സ ഏതാനും പ്രതിരോധ മണ്ടത്തരങ്ങൾ കാണിച്ചെങ്കിലും ഭാഗ്യം തുണച്ചത് കൊണ്ട് രണ്ടാം ഗോൾ വഴങ്ങിയില്ല. 66 ആം മിനുട്ടിൽ കുട്ടീഞ്ഞോയെ പിൻവലിച്ച വാൽവർടെ അൽകാസറിനെ കളത്തിൽ ഇറക്കി. 72 ആം മിനുട്ടിൽ ഇനിയെസ്റ്റയുടെ മികച്ച നീക്കത്തിനൊടുവിൽ സുവാരസാണ് ബാഴ്‌സയെ ഒപ്പമെത്തിച്ചത്. ഇത് തുടർച്ചയായ 8 ആം ല ലിഗ മത്സരത്തിലാണ് സുവാരസ് ഗോൾ നേടുന്നത്. 84 ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മെസ്സി ബാഴ്സക്ക് ലീഡ് സമ്മാനിച്ചു. പിന്നീടുള്ള ചുരുക്കം സമയം നന്നായി പ്രതിരോധിച്ചതോടെ ബാഴ്സ ജയവും 3 പോയിന്റും സ്വന്തമാക്കി.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത 3 ഗോളിന് ലാസ് പാൽമാസിനെ മറികടന്നിരുന്നു. 46 പോയിന്റുള്ള അത്ലറ്റികോ രണ്ടാമതാണ് ലീഗിൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇരട്ട ഗോളോടെ റൊണാൾഡോ, റയൽ മാഡ്രിഡിന് 4-1 ന്റെ വിജയം

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളടിച്ച മത്സരത്തിൽ വലൻസിയയെ 4-1ന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ല ലിഗയിൽ വിജയ വഴിയിൽ തിരിച്ചെത്തി. റയൽ മാഡ്രിഡിന്റെ മറ്റു ഗോളുകൾ മാഴ്‌സെലോയും ടോണി ക്രൂസും നേടി. വലൻസിയയുടെ ആശ്വാസ ഗോൾ സാന്റി മിനയുടെ കാലിൽ നിന്നായിരുന്നു.

ആദ്യ പകുതിയിൽ കിട്ടിയ രണ്ട്  പെനാൽറ്റി ഗോളാക്കിയാണ് റൊണാൾഡോ റയൽ മാഡ്രിഡിന് ലീഡ് നേടി കൊടുത്തത്. മത്സരത്തിന്റെ 16മത്തെയും 38മത്തെയും മിനുട്ടിലാണ് റൊണാൾഡോ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ സാന്റി മിനയിലൂടെ വലൻസിയ ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ച് വന്നെങ്കിലും 84ആം മിനുട്ടിലും 89ആം മിനുട്ടിലും ഗോൾ നേടി റയൽ മാഡ്രിഡ് മത്സരത്തിൽ ജയം ഉറപ്പിക്കുകയായിരുന്നു. മാഴ്‌സെലോയും ടോണി ക്രൂസുമാണ് മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ റയൽ മാഡ്രിഡിന് വേണ്ടി ഗോലുകൾ നേടിയത്.

ജയത്തോടെ റയൽ മാഡ്രിഡ് 20 മത്സരങ്ങളിൽ നിന്ന് 38 പോയിന്റോടെ നാലാം സ്ഥാനത്താണ്. 21 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി വലൻസിയ ലീഗിൽ മൂന്നാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബാഴ്സയുടെ ജേഴ്സി നമ്പർ 14 ഇനി ബ്രസീലിന്

കുറച്ച് കാലങ്ങളായി അർജന്റീന താരം മസ്കരാനോയുടെ ജേഴ്സി ഇനി ബ്രസീലിയൻ താരം കൗട്ടീഞ്ഞോ അണിയും. ഇന്ന് ബാഴ്സലോണയിൽ അരങ്ങേറ്റം നടത്താൻ ഒരുങ്ങുന്ന കൗട്ടീഞ്ഞോ ജേഴ്സി നമ്പർ 14 ആകും അണിയുക എന്ന് ബാഴ്സലോണ തന്നെ ഔദ്യോഗികമായി അറിയിച്ചു.

ഏഴര വർഷമായി മസ്കരാനോ ആയിരുന്നു ജേഴ്സി നമ്പർ അണിഞ്ഞിരുന്നത്. താരം ക്ലബിനോട് കഴിഞ്ഞ ദിവസം വിട പറഞ്ഞിരുന്നു. ആദ്യമായാണ് കൗട്ടീനോ തന്റെ കരിയറിൽ 14ആം നമ്പർ അണിയുന്നത്. മുമ്പ് തിയറി ഹെൻറിയും ജെറാഡ് ലോപസും പോലുള്ള പ്രമുഖർ ബാഴ്സയിൽ ഈ ജേഴ്സി അണിഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കൗട്ടീഞ്ഞോ ഇന്ന് അരങ്ങേറും, യെറി മിനയും സ്ക്വാഡിൽ

ബാഴ്സലോണയിൽ ഇന്ന് അങ്ങനെ കൗട്ടീനോയുടെ അരങ്ങേറ്റം നടക്കും. ഇന്ന് നടക്കുന്ന ബാഴ്സയുടെ കോപാ ഡെൽ റേ പോരാട്ടത്തിൽ ആകും കൗട്ടീനോ അരങ്ങേറുക. ഇന്ന് ഇറങ്ങാൻ സാധ്യതയുള്ള ബാഴ്സ സ്ക്വാഡിൽ കൗട്ടീനോ ഇടം പിടിച്ചിട്ടുണ്ട്. നിർണായകമായ മത്സരമാണ് ബാഴ്സയ്ക്ക് ഇന്ന്.

ഇന്ന് കാറ്റലൻ ഡർബിയിൽ എസ്പാനിയോളിനെ ആണ് ബാഴ്സ നേരിടുന്നത്. ആദ്യ പാദത്തിൽ ഒരു ഗോളിന്റെ പരാജയം ഏറ്റുവാങ്ങി നിൽക്കുകയാണ് ബാഴ്സ. ബാഴ്സയുടെ ജനുവരി സൈനിംഗ് ആയ യെറി മിനയും ഇന്നത്തെ സ്ക്വാഡിൽ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെർമാലെൻ രണ്ടാഴ്ച പുറത്തിരിക്കും

ബാഴ്സലോണയുടെ ബെൽജിയൻ സെന്റർ ബാക്ക് വെർമലെൻ രണ്ടാഴ്ച എങ്കിലും കളത്തിന് പുറത്താകും എന്നും ബാഴ്സലോണ മെഡിക്കൽ ടീം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ മത്സരത്തിനിടെയാണ് വെർമലെന് പരിക്കേറ്റത്. ഹാംസ്ട്രിംഗ് ഇഞ്ച്വറി ആണ്.

പരിക്ക് വിട്ട്മാറാതെ പിടികൂടിയ കരിയറാണ് വെർമലെന്റേത്. ഈ സീസണിലായിരുന്നു പരിക്ക് ഒന്ന് മാറിനിന്നത്. സീസണിൽ ഇതുകരെ ബാഴ്സയ്ക്കായി 13 മത്സരങ്ങളിക് വെർമലെൻ ഇറങ്ങിയിരുന്നു. അതിൽ ഏഴണ്ണം ലാലിഗയിലായിരുന്നു വന്നത്. പക്ഷേ താരത്തെ വീണ്ടും പരിക്ക് പിറകോട്ട് വലിച്ചിരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കേപ്പ റയൽ മാഡ്രിഡിലേക്കില്ല, അത്ലെറ്റിക്ക് ബിൽബാവോയിൽ തുടരും

റയൽ മാഡ്രിഡ് നോട്ടമിട്ട അത്‌ലറ്റിക്ക് ബിൽബാവോയുടെ യുവ ഗോൾ കീപ്പർ കേപ്പ അരിസബലാഗ അത്ലെറ്റിക്ക് ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിച്ചു. ലീഗ് ചാമ്പ്യന്മാരായ റയലിലേക്ക് യുവതാരം പോകുമെന്ന് ഒട്ടേറെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും തന്റെ കുട്ടിക്കാലം മുതൽക്കുള്ള ക്ലബ്ബിൽ തുടരാനാണ് കേപ്പ തീരുമാനിച്ചത്. 2025 വരെയാണ് കേപ്പയുടെ കരാർ പുതുക്കിയിട്ടുള്ളത്. 80 മില്യൺ യൂറോയാണ് കേപ്പയുടെ ബൈ ഔട്ട് ക്ലോസായി അത്ലെറ്റിക്ക് ക്ലബ്ബ് തീരുമാനിച്ചിട്ടുള്ളത്.

അത്ലെറ്റിക്ക് ക്ലബ്ബിന്റെ അക്കാദമിയുടെ വളർന്നു വന്ന താരം സ്പാനിഷ് ദേശീയ ടീമിന്റെയും യൂത്ത് സ്ക്വാഡുകളിൽ അംഗമായിരുന്നു. കഴിഞ്ഞ വര്ഷം സ്പാനിഷ് ദേശീയ ടീമിൽ കളിക്കാനുള്ള അവസരം കേപ്പ അരിസബലാഗക്ക് ലഭിച്ചിരുന്നു. ലാ ലീഗ ചാമ്പ്യന്മാരിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നെന്ന് തുറന്നു സമ്മതിച്ച കേപ്പ ബിൽബാവോയിൽ തുടരുവാൻ സന്തോഷമുണ്ടെന്നും പ്രതികരിച്ചു . കൈലാർ നവാസിന് പകരക്കാരനായാണ് റയൽ കേപ്പയെ പരിഗണിച്ചിരുന്നത്. കേപ്പയ്ക്കായി റയൽ വീണ്ടും ശ്രമിക്കുമോ അതോ യൂറോപ്പിലെ മറ്റു ലീഗുകളിലേക്ക് അവർ ശ്രദ്ധതിരിക്കുമോ എന്നകാര്യം കാത്തിരുന്നറിയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബാഴ്സ ഇതിഹാസങ്ങളുടെ പട്ടികയിൽ ഇടം നേടി സുവാരസ്

ല ലീഗെയിൽ 100 ഗോൾ നേട്ടം കൈവരിച്ചു ലൂയി സുവാരസ്. ബെറ്റിസിന് എതിരായ മത്സരത്തിലെ 2 ഗോൾ നേട്ടതോടെയാണ് സുവാരസ് ക്ലബ്ബിനായി 100 ല ലിഗ ഗോളുകൾ എന്ന നേട്ടം പൂർത്തിയാക്കിയത്. 114 മത്സരങ്ങളിൽ നിന്നാണ് താരം നേട്ടം പൂർത്തിയാക്കിയത്. ഇതോടെ ബാഴ്സ ഇതിഹാസങ്ങളായ മെസ്സി, ഖുബാല, സെസാർ, എറ്റൂ എന്നിവർക്ക് ശേഷം ഈ ലിസ്റ്റിൽ ഇടം നേടുന്ന താരമാണ് സുവാരസ്. സീസണിലെ തുടക്കത്തിലെ ഗോൾ വരാൾച്ചക്ക് ശേഷം ഫോം വീണ്ടെടുത്ത സുവാരസ് ല ലീഗെയിൽ ഇതുവരെ ഈ സീസണിൽ മാത്രം 15 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.

2014 ഇൽ ബാഴ്സയിൽ എത്തിയ സുവാരസ് ആദ്യ സീസണിൽ ബാഴ്സക്കായി 16 ഗോളുകൾ നേടിയപ്പോൾ രണ്ടാം സീസണിൽ അത് 40 ആയി ഉയർന്നു. കഴിഞ്ഞ സീസണിൽ 29 ലീഗ് ഗോളുകളാണ് താരം സ്വന്തമാക്കിയത്. 2015/2016 സീസണിലെ ല ലീഗെയിലെ ഗോൾഡൻ ബൂട്ട് അവാർഡും സുവാരസ് സ്വന്തമാക്കിയിട്ടുണ്ട്. എല്ലാ കൊമ്പറ്റീഷനിലുമായി ബാഴ്സക്കായി 174 മത്സരങ്ങളിൽ നിന്ന് 137 ഗോളാണ് സുവാരസിന്റെ സമ്പാദ്യം. മെസ്സിയുമായി ആക്രമണ നിരയിൽ മികച്ച പങ്കാളിത്തം സ്ഥാപിച്ച സുവാരസ് ടീമിലെ മറ്റുള്ളവർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇരട്ട ഗോളുകളുമായി മെസ്സിയും സുവാരസും, ബാഴ്സ ആധിപത്യം തുടരുന്നു

സുവാരസും മെസ്സിയും ഇരട്ട ഗോളുകൾ നേടി നിറഞ്ഞാടിയ മത്സരത്തിൽ ബാഴ്സലോണക്ക് എതിരില്ലാത്ത 5 ഗോളുകളുടെ ജയം. മെസ്സിയെയും സുവാരസിന്റെയും ഗോളുകൾക്ക് പുറമെ ഇവാൻ രാകിട്ടിച്ചിന്റെ ഗോളുമാണ് ബാഴ്സക്ക് റയൽ ബെറ്റിസിനെതിരെ ജയം സമ്മാനിച്ചത്. ജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വിത്യാസം 11 ആകാനും ബാഴ്സക്കായി.

11 ആം സ്ഥാനക്കാരായ ബെറ്റിസ് പക്ഷെ ആദ്യ പകുതിയിൽ മെസ്സിയെയും സുവാരസിനെയും മികച്ച രീതിയിൽ പ്രതിരോധിച്ചതോടെ ആദ്യ പകുതി ഗോൾ രഹിതമായാണ് അവസാനിച്ചത്. 43 ആം മിനുട്ടിൽ ഡിഫെണ്ടർ വർമാലൻ പരിക്കേറ്റ് പുറത്തായതും ബാഴ്സക്ക് തിരിച്ചടിയായി. ഉംറ്റിറ്റിയാണ് പകരം ഇറങ്ങിയത്. രണ്ടാം പകുതിയിൽ പക്ഷെ ബാഴ്സ ഫോം വീണ്ടെടുത്തതോടെ 10 മിനുട്ടിനിടയിൽ 3 ഗോളുകളാണ് ബാഴ്സ നേടിയത്. 59 ആം മിനുട്ടിൽ രാകിട്ടിച്ചിലൂടെ സ്കോർ തുറന്ന ബാഴ്സ പിന്നീട് 64 ആം മിനുട്ടിൽ മെസ്സിയുടെയും 69 ആം മിനുട്ടിൽ സുവാരസിലൂടെയും ലീഡ് മൂന്നാക്കി ഉയർത്തി. 80,89 മിനുട്ടുകളിലായി മെസ്സിയും സുവാരസും വീണ്ടും ബെറ്റിസ് വല കുലുക്കിയതോടെ ബാഴ്സയുടെ 5 ഗോൾ ജയം പൂർത്തിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബെയ്‌ലും റൊണാൾഡോയും വമ്പൻ ജയമൊരുക്കി, റയൽ ആദ്യ നാലിൽ തിരിച്ചെത്തി

ല ലീഗെയിൽ റയൽ മാഡ്രിഡിന്റെ ശക്തമായ തിരിച്ചു വരവ്. കഴിഞ്ഞ ആഴ്ച വിയ്യാ റയാലിനോട് തോറ്റ ശേഷമുള്ള.ആദ്യ ല ലിഗ മത്സരത്തിൽ 7-1 നാണ് സിദാന്റെ സംഘം ഡിപോർട്ടിവോ ലകോരൂനയെ തകർത്തത്. റയലിനായി ബെയ്‌ലും, റൊണാൾഡോ, നാച്ചോ എന്നിവർ രണ്ടു വീതം ഗോളുകൾ നേടിയപ്പോൾ മോഡ്രിച്ചാണ് അവശേഷിച്ച ഗോൾ നേടിയത്. ജയത്തോടെ 35 പോയിന്റുള്ള റയൽ നാലാം സ്ഥാനത്ത് തിരിച്ചെത്തി.

ബെൻസീമക്ക് പകരം മായൊരാലിനെ സ്‌ട്രൈക്കർ സ്ഥാനത് ഇറക്കിയാണ് സിദാൻ ടീമിനെ അണി നിരത്തിയത്. 23 ആം മിനുട്ടിൽ പക്ഷെ അഡ്രിയാൻ ലോപസിലൂടെ ഡിപോർട്ടിവോ ലകോരൂനയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ പതറാതെ കളിച്ച റയൽ 32 ആം മിനുട്ടിൽ തന്നെ സമനില കണ്ടെത്തി. മാർസെലോയുടെ പാസ്സിൽ നാച്ചോയാണ് ഗോൾ നേടിയത്. പിന്നീട് 42 ആം മിനുട്ടിൽ ബെയ്ലിന്റെ ഗോളിൽ ആദ്യ പകുതിക്ക് മുൻപ് തന്നെ റയൽ ലീഡ് സ്വന്തമാക്കി.

രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. 58 ആം മിനുട്ടിൽ ക്രൂസിന്റെ പാസ്സ് ഹെഡറിലൂടെ ഗോളാക്കി ബെയ്‌ൽ റയലിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. 68 ആം മിനുട്ടിൽ മോദ്‌റിച്ചും ഗോൾ നേടിയതോടെ റയൽ വമ്പൻ ജയം ഉറപ്പിച്ചതാണ്. പിന്നീടാണ് റൊണാൾഡോയുടെ രണ്ടു ഗോളുകൾ പിറന്നത്. സീസണിൽ ഗോളുകൾ കണ്ടെത്താൻ വിഷമിക്കുന്ന റൊണാൾഡോ പക്ഷെ 78,84 മിനുട്ടുകളിൽ വല കുലുക്കി ഗോൾ വരാൾച്ചക്ക് അവസാനമിട്ടു. 88 ആം മിനുട്ടിൽ നാച്ചോ തന്റെ രണ്ടാം ഗോളും നേടിയതോടെ റയലിന്റെ ഭീമൻ ജയം പൂർത്തിയായി. അടുത്ത ആഴ്ച വലൻസിയക്ക് എതിരെയാണ് റയലിന്റെ അടുത്ത ലീഗ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബാഴ്സയുമായി കരാർ പുതുക്കി സെർജി റൊബേർട്ടോ

ബാഴ്സലോണയ താരം സെർജി റൊബേർട്ടോയും ക്ലബുമായി പുതിയ കരാറിൽ ഒപ്പിടാൻ ധാരണയായി. 2022 വരെ സെർജി റൊബേർട്ടോയെ ക്ലബിൽ നിലനിർത്തുന്നതാകും പുതിയ കരാർ. 500മില്യൺ ബൈ ഔട്ട് ക്ലോസും കരാറിൽ ഉണ്ടാകും.

14ആം വയസ്സു മുതൽ ബാഴ്സയിൽ ഉള്ള താരമാണ് സെർജി റൊബേർട്ടോ. കഴിഞ്ഞ ചാമ്പ്യൻസ്ലീഗിലെ ചരിത്രത്തിൽ ഇടം പിടിച്ച തിരിച്ചുവരവിലെ വിജയ ഗോൾ നേടിയതും റൊബേർട്ടോ ആയിരുന്നു. ബാഴ്സയ്ക്കായി ഇതുവരെ 178 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 4 ലാലിഗാ കിരീടവും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടവും താരം ബാഴ്സലോണയോടൊപ്പം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജെറാർഡ് പികെ പുതിയ ബാഴ്സ കരാർ ഒപ്പിട്ടു

ബാഴ്‌സലോണ പ്രതിരോധ നിര താരം ജെറാർഡ് പികെ ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2022 വരെ താരം ബാഴ്സയിൽ തുടരും. തങ്ങളുടെ വെബ് സൈറ്റ് വഴി ബാഴ്സയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2008 മുതൽ ബാഴ്സയുടെ താരമാണ് പികെ. 2004 മുതൽ 2008 വരെ മാഞ്ചസ്റ്റർ യൂണൈറ്റഡിലും പികെ കളിച്ചിട്ടുണ്ട്. 30 കാരനായ പികെ  2009 മുതൽ സ്‌പെയിൻ ദേശീയ ടീമിലും അംഗമാണ്.

1997 ഇൽ ബാഴ്സ അകാദമിയിലൂടെയാണ് പികെ ഫുട്‌ബോളിലേക്ക് പ്രവേശിക്കുന്നത്. 2004 ഇൽ ക്ലബ്ബ് വിട്ട പികെ 2008 ഇൽ തിരിച്ചെത്തിയ ശേഷം ബാഴ്സയുടെ അഭിവാജ്യ ഘടകമായി മാറി. ബാഴ്സക്കായി ഇതുവരെ 422 മത്സരങ്ങൾ കളിച്ച താരം ഇതുവരെ ക്ലബിനൊപ്പം 25 കിരീടങ്ങൾ നേടിയിട്ടുണ്ട്. 37 ഗോളുകളും താരം ബാഴ്സക്കായി നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version