പരിക്ക് മാറി, ഡെംബലെ നാളെ ഇറങ്ങും

ബാഴ്സലോണയുടെ കഴിഞ്ഞ സമ്മറിലെ ഏറ്റവും വലിയ സൈനിംഗായ ഔസ്മാൻ ഡെംബലെ തിരിച്ചെത്തുന്നു. നാളെ നടക്കുന്ന ഗെറ്റാഫയ്ക്കെതിരായ മത്സരത്തിൽ ഡെംബലെ ഇറങ്ങുമെന്ന് ബാഴ്സ മാനേജർ വല്വെർഡെ പറഞ്ഞു. ബാഴ്സയിൽ എത്തിയ മുതൽ ഹാംസ്ട്രിംഗ് ഇഞ്ച്വറി ഡെംബലയെ വലയ്ക്കുകയായിരുന്നു.

നാളെ ഗെറ്റാഫെയ്ക്കെതിരായ സ്ക്വാഡിൽ ഡെംബലെയും ഉണ്ട്. ചെൽസിക്കെതിരെ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ നടക്കാനുള്ളതിനാൽ അതിനു മുമ്പ് ഡെംബലെ പൂർണ്ണ ഫിറ്റ്നെസ് നേടേണ്ടതുണ്ട്. ഡെംബലെയെ കൂടാതെ പികെയും യെറി മിനയും സ്ക്വാഡിലുണ്ട്. പിക്വെ കളിക്കുമോ എന്ന് ബാഴ്സ പരിശീലകൻ വ്യക്തമാക്കിയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എക്കാലത്തേക്കും ഇസ്കോ റയൽ മാഡ്രിഡിൽ തുടരുമെന്നാണ് തന്റെ ആഗ്രഹം : സിദാൻ

ഇസ്കോ റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്ന് സൂചിപ്പിച്ച് റയൽ മാഡ്രിഡ് കോച്ച് സിദാൻ. സിദാൻ ഇസ്കോയെ വിൽകുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു മറുപടിയായിട്ടാണ് സിദാൻ എക്കാലത്തേക്കും ഇസ്കോ റയൽ മാഡ്രിഡിൽ തുടരുമെന്നാണ് തന്റെ ആഗ്രഹമെന്നും സിദാൻ പറഞ്ഞു.

റയൽ സോസിഡാഡുമായുള്ള മത്സരത്തിന് മുന്നോടിയായിട്ടുള്ള പത്രസമ്മേളനത്തിലാണ് സിദാൻ ഇസ്കോയെ സംബന്ധിച്ചു പറഞ്ഞത്. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ഇസ്കോ ഫോമിലല്ലാത്തതു കൊണ്ട് പകരക്കാരുടെ ബെഞ്ചിലായിരുന്നു താരത്തിന്റെ സ്ഥാനം. ഇതിനെ തുടർന്നാണ് താരത്തെ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ വിൽകപ്പെടുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഇസ്കോ എല്ലാ മത്സരങ്ങളും കളിച്ചേക്കില്ലെന്നും എന്നാൽ ഇസ്കോ ടീമിലെ ഒരു പ്രധാനപ്പെട്ട താരമാണെന്നും സിദാൻ പറഞ്ഞു. അടുത്ത ആഴ്ച റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെ നേരിടാനിരിക്കെയാണ് ഇസ്കോയെ സിദാൻ വിൽക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പോയ പല്ലിനെ വകവെക്കാതെ ഗോഡിൻ പരിശീലനത്തിനിറങ്ങി

പോയ പല്ലിനെ വകവെക്കാതെ ഗോഡിൻ ഇന്ന് പരിശീലനത്തിനിറങ്ങി.
ഞായറാഴ്ച അത്ലറ്റിക്കോ മാഡ്രിഡ് ഡിഫൻഡർ ഗോഡിന് പോയത് മൂന്നു പല്ലുകൾ ആയിരുന്നു. വലൻസിയ ഗോൾ കീപ്പർ നെറ്റോയുമായി കൂട്ടിയിടിച്ച ഗോഡിന്റെ മുൻ നിരയിലെ മൂന്നു പല്ലുകൾ നഷ്ടമായത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഗോഡിന് പരിക്കേറ്റത്. നിറയെ രക്തവുമായാണ് ഗോഡിന് കളം വിട്ടത്.

എന്നാൽ പെട്ടന്ന് തന്നെ മറ്റു കളിക്കാരോടൊപ്പം ഗോഡിൻ പരിശീലനത്തിന് ഇറങ്ങുകയായിരുന്നു.എന്നാൽ മലാഗയ്ക്ക് എതിരായ മത്സരത്തിൽ ഗോഡിൻ ഇറങ്ങാൻ സാധ്യതയില്ല. പരിക്കേറ്റ മറ്റൊരു പ്രതിരോധതാരമായ സ്റ്റീഫൻ സാവിക് കളത്തിൽ ഇറങ്ങിയില്ല. അതെ സമയം ഏറെക്കാലം പരിക്കിന്റെ പിടിയിൽ ആയിരുന്ന ഫിലിപ്പ് ലൂയിസ് മാഡ്രിഡിലേക്ക് തിരിച്ചെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോഡിന് പോയത് മൂന്നു പല്ലുകൾ, ടീമിൽ തിരിച്ചെത്താൻ വൈകും

അത്ലറ്റിക്കോ മാഡ്രിഡ് ഡിഫൻഡർ ഗോഡിന് ഞായറാഴ്ച ഏറ്റ പരിക്കിന്റെ കൂടുത വിവരങ്ങൾ ക്ലബ് പുറത്തുവിട്ടു. വലൻസിയ ഗോൾ കീപ്പർ നെറ്റോയുമായി കൂട്ടിയിടിച്ച ഗോഡിന്റെ മുൻ നിരയിലെ മൂന്നു പല്ലുകൾ നഷ്ടമായതായാണ് ക്ലബ് വ്യക്തമാക്കിയത്. വരും ദിവസങ്ങളിൽ ഒരു ശസ്ത്രക്രിയയും ഗോഡിന് ആവശ്യമായി വരും.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഗോഡിന് പരിക്കേറ്റത്. നിറയെ രക്തവുമായാണ് ഗോഡിന് കളം വിട്ടത്. മത്സരം 1-0 എന്ന സ്കോറിന് അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചിരുന്നു. എത്ര സമയം എടുക്കും ഗോഡിന് തിരിച്ച് കളത്തിൽ എത്താൻ എന്ന് ക്ലബ് വ്യക്തമാക്കിയില്ലാ എങ്കിലും ആഴ്ചകളോളം ഈ ഉറുഗ്വേ ഡിഫൻഡർ പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സീഡോർഫ് ഡിപോർട്ടിവോ പരിശീലകൻ

മുൻ മിലാൻ ഇതിഹാസ താരം ക്ലാരൻസ് സീഡോർഫ് സ്പാനിഷ് ക്ലബ്ബായ ഡിപോർട്ടിവോ ല കൊരുനയുടെ പരിശീലകനായി നിയമിതനായി. ക്രിസ്റ്റഫർ പരോലോയുടെ പിൻഗാമിയായാണ് താരം സ്പെയിനിലേക്ക് എത്തുന്നത്. നിലവിൽ ല ലീഗെയിൽ 17 പോയിന്റ് മാത്രമുള്ള ഡിപോർട്ടിവോ ല കൊരൂന ല ലീഗെയിൽ 18 ആം സ്ഥാനത്താണ്‌.

41 വയസുകാരനായ സീഡോർഫ് മുൻപ് മിലാനെയും ചൈനീസ് ക്ലബ്ബ് ഷെൻസനെയും പരിശീലിപിച്ചിട്ടുണ്ട്. മിലാനെ പരിശീലിപ്പിച്ച 22 മത്സരങ്ങളിൽ 11 മത്സരങ്ങളിൽ പരിശീലകനെന്ന നിലയിൽ ജയിച്ചിട്ടുണ്ട്. ഡച്ചുകാരനായ സീഡോർഫ് മുൻപ് റയൽ മാഡ്രിഡ്‌ന് വേണ്ടിയും കളിച്ചിട്ടുണ്ട്. ല ലീഗെയിൽ അവസാന 7 മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനാവാത്ത ടീമിനെ ല ലീഗെയിൽ നില നിർത്തുക എന്ന കടുത്ത ജോലിയാണ് മിലാൻ ഇതിഹാസത്തിന് മുൻപിൽ ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പെപ്പ് ഗാർഡിയോളയുടെ റെക്കോർഡ് തകർത്ത് വാൽവേർടെയുടെ ബാഴ്സ

ഒരു സീസണിന്റെ തുടക്കം മുതൽ തോൽവി അറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന റെക്കോർഡാണ് വാൽവർടെ സ്വന്തം പേരിലാക്കിയത്. ഈ സീസണിൽ 22 മത്സരങ്ങൾ പിന്നിട്ടപ്പോൾ ഒരു തോൽവി പോലും ബാഴ്സ വഴങ്ങിയിട്ടില്ല. നേരത്തെ പെപ് ഗാർഡിയോളക്ക് കീഴിൽ ബാഴ്സ നേടിയ 21 മത്സരങ്ങളിൽ തോൽവി അറിയാത്ത കുതിപ്പാണ് ഇതോടെ ചരിത്രമായത്. അങ്ങനെ ബാഴ്സയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കാമാണ് ബാഴ്സ ഈ സീസൺ ല ലീഗെയിൽ നേടിയത്.

ഈ സീസണിൽ ഇതുവരെ 18 ജയങ്ങളും 4 സമാനിലയും ഉള്ള ബാഴ്സ 58 പോയിന്റുമായി ല ലിഗ കിരീടത്തിലേക്ക് നടന്നടുക്കുകയാണ്. ഇതുവരെ 60 ഗോളുകൾ നേടിയ അവർ 11 ഗോളുകൾ മാത്രമാണ് വഴങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വലൻസിയയെ മറികടന്ന് അത്ലറ്റികോ, ബാഴ്സയുമായുള്ള പോയിന്റ് വിത്യാസം കുറച്ചു

ല ലീഗെയിലെ നിർണായക പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിന് നിർണായക ജയം. സ്വന്തം മൈതാനമായ വാൻഡ മെട്രോ പൊലീറ്റാനോയിൽ എതിരില്ലാത്ത 1 ഗോളിനാണ് സിമയോണിയുടെ ടീം വലൻസിയയെ മറികടന്നത്. രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോക്ക് മൂന്നാം സ്ഥാനക്കാരായ വലൻസിയ കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും എയ്ഞ്ചൽ കൊറേയയുടെ ലോങ് റേഞ്ച് ഗോളാണ് അത്ലറ്റികോക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ ഒന്നാം സ്ഥാനക്കാരായ ബാഴ്സയുമായുള്ള പോയിന്റ് വിത്യാസം 9 ആയി കുറക്കാനും അത്ലറ്റികോക്കായി. നിലവിൽ 22 റൗണ്ടുകൾ പിന്നിട്ടപ്പോൾ ബാഴ്സക്ക് 58 പോയിന്റും അത്ലറ്റികോക്ക് 49 പോയിന്റുമാണ് ഉള്ളത്.

ഗ്രീസ്മാനൊപ്പം ഡിയാഗോ കോസ്റ്റയെ ആക്രമണത്തിൽ ഇറക്കിയ സിമയോണി മധ്യനിരയിൽ കൊകേക്ക് ഒപ്പം സൗൾ നിഗസിനെ നിയമിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും പ്രതിരോധത്തിൽ ഊന്നി കളിച്ചതോടെ കാര്യമായ അവസരങ്ങൾ ഒന്നും പിറന്നില്ല. 29 ആം മിനുട്ടിൽ ഡിഫെണ്ടർ സ്റ്റെഫാൻ സാവിക് പരിക്കേറ്റ് മടങ്ങിയത് അത്ലറ്റികോക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ പരിക്കേറ്റ ഗോഡിനും മടങ്ങിയതോടെ അത്ലറ്റികോ പ്രതിരോധം ദുർബലമാവും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വലൻസിയ ആവട്ടെ സാസയും സാന്റി മിനെയും ഫോം കണ്ടെത്താൻ വിഷമിച്ചപ്പോൾ അത്ലറ്റികോ ഗോൾ മുഖത്ത് കാര്യമായി ഒന്നും ചെയാനാവാതെ വിഷമിച്ചു. 59 ആം മിനുട്ടിൽ കൊക്കെയുടെ പാസ്സ് സ്വീകരിച്ച കൊറേയയുടെ കിടിലൻ ഷോട്ട് വലയിലായതോടെ അത്ലറ്റികോ മത്സരത്തിൽ പിടി മുറുക്കി. പിന്നീട് മികച്ച രീതിയിൽ പ്രതിരോധിച്ച അത്ലറ്റികോ ജയം ഉറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാത്തലൻ ഡെർബിയിൽ ബാഴ്സക്ക് സമനില

ല ലീഗെയിൽ കാത്തലൻ ഡെർബിയിൽ ബാഴ്സലോണക്ക് സമനില. 1-1 നാണ് എസ്പാന്യോൾ ബാഴ്‌സയെ സമനിലയിൽ തളച്ചത്. സമനില വഴങ്ങിയ ബാഴ്സക്ക് 22 കളികളിൽ നിന്ന് 58 പോയിന്റുണ്ട്. രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മഡ്രിഡിനേക്കാൾ 12 പോയിന്റ് മുകളിലാണ് അവരിപ്പോൾ.

മെസ്സിക്ക് വിശ്രമം അനുവദിച്ച വാൽവർടെ പകരം പാക്കോ അൽകാസറിന് അവസരം നൽകി. 23 ആം മിനുട്ടിൽ കുട്ടിഞ്ഞോയുടെ ഷോട്ട് ബാറിൽ തട്ടി മടങ്ങിയത് ബാഴ്‌സയെ ലീഡ് നേടുന്നതിൽ നിന്ന് തടഞ്ഞു. എസ്പാന്യോളും മികച്ചൊരു ഷോട്ട് തൊട്ടടുത്ത മിനുട്ടിൽ തന്നെ നടത്തിയെങ്കിലും ബാഴ്സ ഗോളി റ്റർ സ്റ്റീഗൻ തടുത്തിട്ടു. ആദ്യ പകുതിയിൽ ആധിപത്യം സ്ഥാപിച്ച ബാഴ്സക്ക് പക്ഷെ അത് ഗോളാക്കാനായില്ല.

രണ്ടാം പകുതിയിൽ ഇരു ടീമുകളും മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇറങ്ങിയത്. മത്സരം ഒരു മണിക്കൂർ പിന്നിട്ടിട്ടും ഗോൾ കണ്ടെത്താനാവാതെ വന്നതോടെ വാൽവർടെ അൽകാസർ, സെമെഡോ എന്നിവരെ പിൻവലിച്ച് മെസ്സി, സെർജി റോബർട്ടോ എന്നിവരെ കളത്തിൽ ഇറക്കി. 66 ആം മിനുറ്റിലാണ് എസ്പാന്യോളിന്റെ ഗോൾ പിറന്നത്. സെർജിയോ ഗാർസിയ നൽകിയ പന്തിൽ നിന്ന് ജറാർഡ് മോറെനോയാണ് ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ ആക്രമണത്തിൽ ഉണർന്ന ബാഴ്സക്ക് 82 ആം മിനുട്ടിൽ പികെയുടെ ഗോളിൽ സമനില കണ്ടെത്താനായെങ്കിലും പിന്നീടുള്ള ചുരുങ്ങിയ സമയം കൊണ്ട് വിജയ ഗോൾ നേടാനായില്ല. എട്ടാം തിയതി വലൻസിയക്ക് എതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ല ലിഗ റെക്കോർഡിട്ട് സെർജിയോ റാമോസ്

ല ലിഗ ചരിത്രത്തിലെ തന്നെ അപൂർവ്വ റെക്കോർഡ് റയൽ ക്യാപ്റ്റൻ സെർജിയോ റാമോസ് സ്വന്തമാക്കി. ല ലീഗയുടെ ചരിത്രത്തിൽ തുടർച്ചയായ 14 സീസണുകളിൽ ഗോൾ നേടുന്ന ആദ്യ പ്രതിരോധ താരം എന്ന റെക്കോർഡാണ് റാമോസ് സ്വന്തം പേരിൽ കുറിച്ചത്. ലവന്റെക്ക് എതിരെയുള്ള മത്സരത്തിൽ റയലിന്റെ ആദ്യ ഗോൾ നേടിയതോടെയാണ് റാമോസ് അപൂർവ്വ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. സെറ്റ് പീസുകളിൽ എന്നും റയലിന്റെ ആശ്രയമായ റാമോസ് ഇത്തവണയും ഹെഡറിലൂടെയാണ് റെക്കോർഡ് ഗോൾ നേടിയത്.

ഫെർണാണ്ടോ ഹിയേറോ 1989 മുതൽ 2003 വരെ 15 സീസണുകളിൽ റയലിനായി ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും അവ പ്രതിരോധ പൊസിഷനിൽ മാത്രം കളിച്ചു കൊണ്ടായിരുന്നില്ല. 2005 ഇൽ സെവിയ്യയിൽ നിന്ന് റയലിൽ എത്തിയ റാമോസ് അതിന് ശേഷമുള്ള എല്ലാ സീസണിലും റയലിനായി ഗോൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റയലിന് സമനില, ബാഴ്സക്ക് 18 പോയിന്റ് പിറകിൽ

സിദാന്റെയും റയലിന്റെയും കഷ്ടകാലം തീരുന്നില്ല. ല ലീഗെയിൽ 17 ആം സ്ഥാനക്കാരായ ലവന്റെയെ നേരിട്ട റയലിന് 2-2 ന്റെ സമനില. രണ്ട് തവണ ലീഡ് നേടിയ ശേഷം സമനില വഴങ്ങിയത് സിദാനും സംഘത്തിനും തിരിച്ചടിയായി. പ്രതിരോധത്തിൽ നടത്തിയ വൻ പിഴകളാണ് റയലിന് തിരിച്ചടിയായത്. സമനില വഴങ്ങിയതോടെ 21 കളികളിൽ നിന്ന് 39 പോയിന്റുള്ള റയൽ നാലാം സ്ഥാനത്താണ്‌. ഒന്നാം സ്ഥാനക്കാരായ ബാഴ്സയുമായി 18 പോയിന്റ് പിറകിലാണ് റയൽ. റയൽ ഗോളി കെയ്‌ലർ നാവാസിന്റെ മികച്ച സേവുകളാണ് റയലിനെ പല ഘട്ടങ്ങളിലും രക്ഷിച്ചത്.

ബെൻസീമയും ബെയ്‌ലും റൊണാൾഡോയും വീണ്ടും ആക്രമണ നിരയിൽ ഒരുമിച്ചപ്പോൾ റയൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ ഗോൾ നേടിയത് പ്രതിരോധ നിരകാരൻ റാമോസായിരുന്നു. ക്രൂസിന്റെ കോർണറിൽ തന്റെ പതിവ് ശൈലിയിൽ ഹെഡറിലൂടെയാണ് ഗോൾ നേടിയത്. പക്ഷെ ആദ്യ പകുതി അവസാനിക്കും മുൻപ് ലെവന്റെ സമനില ഗോൾ കണ്ടെത്തി. മികച്ച കൗണ്ടർ അറ്റാക്കിനോടുവിൽ ഇമ്മാനുവൽ ബോട്ടങ്ങാണ് ആതിഥേയരുടെ ഗോൾ നേടിയത്.

രണ്ടാം പകുതി ഇരുപത് മിനുറ്റ് പിന്നിട്ടിട്ടും വിജയ ഗോൾ നേടാനാവാതെ വന്നതോടെ ബെയ്‌ലിനെ പിൻവലിച്ച സിദാൻ ഇസ്കോയെ ഇറക്കിയത് 81 ആം മിനുട്ടിൽ ഫലം കണ്ടു. ഇത്തവണ ബെൻസീമയുടെ പാസ്സ് മികച്ച ഷോട്ടിലൂടെ റയൽ ജയം ഉറപ്പിച്ചെങ്കിലും പ്രതിരോധ നിര കളി മറന്നത് റയലിന് നഷ്ടപെടുത്തിയത് വിലപ്പെട്ട 2 പോയിന്റുകളാണ്. 89 ആം മിനുട്ടിൽ മികച്ച നീക്കത്തിനൊടുവിൽ പസിനി ലെവന്റെയുടെ സമനില ഗോൾ നേടി. ഗോൾ തടയാൻ നവാസ് തന്റെ പരമാവധി ശ്രമിച്ചെങ്കിലും പന്ത് വലയിൽ തന്നെ പതിച്ചു. പത്താം തിയതി റയൽ സൊസൈഡാഡിന് എതിരെയാണ് റയലിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിക്കിന് വിട,ഡെംബെലെ ബാഴ്‌സയിൽ തിരിച്ചെത്തുന്നു

ബാഴ്‌സയുടെ യുവ താരം ഒസ്മാൻ ഡെംബെലെ പരിക്കിനോട് വിട പറഞ്ഞ വീണ്ടും ട്രൈനിങ്ങിനിറങ്ങി. റെക്കോർഡ് തുക നൽകി ടീമിൽ എത്തിച്ച താരം ബാഴ്സയ്ക്ക് വേണ്ടി കളത്തിൽ ഇറങ്ങി മൂന്നാം മത്സരത്തിൽ തന്നെ പരിക്കേറ്റ് പുറത്താവുകയായിരുന്നു. പിന്നീട് ജനുവരി ആദ്യം ടീമിൽ തിരിച്ചെത്തിയ ഡെംബെലെ റയൽ സൊസിദാദുമായുള്ള മത്സരത്തിൽ പരിക്കേറ്റാണ് വീണ്ടും പുറത്ത് പോയത്. എന്നാൽ വിശ്രമം വെട്ടിക്കുറച്ച് വീണ്ടും കളത്തിൽ ഇറങ്ങാനായി ശ്രമിക്കുകയാണ് ഈ ഫ്രഞ്ച് താരം. ഒരാഴ്ചയ്ക്കുള്ളിൽ ബാഴ്‌സയ്‌ക്കായി ഡെംബെലെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഏകദേശം 135.5 മില്യൺ യൂറോ നൽകിയാണ് ഇരുപത്തുകാരനായ താരത്തെ ബാഴ്സ സ്വന്തമാക്കിയത്. നെയ്മറിന് പകരകാരനാവുമെന്ന പ്രതീക്ഷയിൽ ന്യൂ കാമ്പിൽ എത്തിയ താരം സീസൺ തുടക്കത്തിൽ തന്നെ പരിക്കേറ്റ് പുറത്തായത് ബാഴ്സക്ക് വൻ തിരിച്ചടിയായിരുന്നു. എങ്കിലും സീസണിൽ അപരാജിത കുതിപ്പ് നടത്തിയ ബാഴ്സലോണ ല ലീഗയിൽ ഒന്നാം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രീമിയർ ലീഗ് താരത്തെ ടീമിലെത്തിച്ച് ഗെറ്റാഫെ

പ്രീമിയർ ലീഗ് താരമായ മാത്യു ഫ്ലാമിനിയെ ടീമിലെത്തിച്ച് ലാലിഗ ക്ലബ്ബായ ഗെറ്റാഫെ. പ്രീമിയർ ലീഗിൽ ഒട്ടേറെ വർഷത്തെ അനുഭവ സമ്പത്തുള്ള ഫ്രഞ്ച് മധ്യ നിര താരം ടീമിലെത്തുന്നത് ഗുണകരമാകുമെന്നു ഗെറ്റാഫെ കോച്ച് ജോസ് ബോർഡാലസ് പറഞ്ഞു. പ്രീമിയർ ലീഗ് ക്ലബ്ബ്കളായ ആഴ്സണലിനും ക്രിസ്റ്റൽ പാലസിനും വേണ്ടി ഫ്ലാമിനി കളിച്ചിട്ടുണ്ട്. സീരി എയിൽ മിലാനോടൊത്ത് ലീഗും സൂപ്പർകോപ്പയും ഫ്ലാമിനി നേടിയിട്ടുണ്ട്. 2005 -06 ചാമ്പ്യൻസ് ലീഗ് റണ്ണേഴ്‌സ് അപ്പായ ആഴ്‌സണൽ ടീമിലും ഫ്ലാമിനി അംഗമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version