ആറ് യൂറോപ്യൻ കപ്പ് നേടിയ ഏക താരമായ പാകോ ഹെന്റോ അന്തരിച്ചു

20220118 171638

ആറ് യൂറോപ്യൻ കപ്പുകൾ നേടിയ ഏക ഫുട്ബോൾ കളിക്കാരനായ പാക്കോ ഹെന്റോ 88 ആം വയസ്സിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ മുൻ ക്ലബ് റയൽ മാഡ്രിഡ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. റയലിനൊപ്പം ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ താരമാണ് ഹെന്റോ. അദ്ദേഹം 23 ട്രോഫികൾ മാഡ്രിഡിൽ നേടി. ഹെന്റോ 600 മത്സരങ്ങളിൽ നിന്ന് 182 ഗോളുകൾ റയലിനായി നേടി. 12 ലീഗ് കിരീടങ്ങളും രണ്ട് സ്പാനിഷ് കപ്പുകളും അദ്ദേഹം നേടി.
20220118 170228

ഫുട്ബോൾ ചരിത്രത്തിൽ 6 തവണ യൂറോപ്യൻ കപ്പ് നേടിയ ഏക കളിക്കാരനാണ് പാക്കോ ഹെന്റോ. ആൽഫ്രെഡോ ഡി സ്റ്റെഫാനോ, റെയ്മണ്ട് കോപ, ഫെറൻക് പുസ്‌കാസ് എന്നിവരുൾപ്പെടെ ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരങ്ങൾക്ക് ഒപ്പം ആയിരുന്നു ഹെന്റോ കളിച്ചത്.