Site icon Fanport

ഒസാസുനയ്ക്ക് എതിരെ പ്യാനിച് കളിക്കും

നാളെ ഒസാസുനയ്ക്ക് എതിരായ ലാലിഗ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. അവസാന മത്സരങ്ങളിൽ പരിക്ക് കാരണം ഇല്ലാതിരുന്ന മധ്യനിര താരം പ്യാനിച് ഒസാസുനയ്ക്ക് എതിരെയുള്ള സ്ക്വാഡിൽ ഇടം നേടി. സെവിയ്യക്ക് എതിരെ പരിക്കേറ്റ ഡെംബലെയും സ്ക്വാഡിൽ ഉണ്ട്. അറോഹോ, പികെ എന്നിവർ പരിക്ക് കാരണം സ്ക്വാഡിൽ ഇല്ല. കാൽ മുട്ടിനേറ്റ പരിക്ക് കാരണമാണ് പികെ പുറത്തിരിക്കേണ്ടി വരുന്നത്. അൻസു ഫതി, സെർജി റൊബേർട്ടോ എന്നിവർ സ്ക്വാഡിൽ ഇല്ല. നാളെ രാത്രി 1.30നാണ് മത്സരം നടക്കുന്നത്.

Barca squad

20210305 195317

Exit mobile version