വിനിഷ്യസുമായി കൂട്ടിയിടി, റയൽ പ്രതിരോധ താരത്തിന് പരിക്ക്

- Advertisement -

പരിശീലനത്തിനിടെ വിനിഷ്യസ് ജൂനിയറുമായി കൂട്ടിയിടിച്ച റയൽ മാഡ്രിഡ് ഡിഫൻഡർ ആൽവാരോ ഒഡ്രിസോളക്ക് പരിക്ക്. കഴുത്തിലെ എല്ലിന് പരിക്കേറ്റ താരത്തിന് ഇനി ഈ സീസണിൽ കളിക്കാൻ സാധിക്കില്ല.

റയൽ മാഡ്രിഡ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി താരത്തിന്റെ പരിക്ക് സ്ഥിതീകരിച്ചെങ്കിലും എത്ര കാലം പുറത്ത് ഇരിക്കേണ്ടി വരും എന്നതിനെ കുറിച്ചുള്ള വിവരം പുറത്ത് വിട്ടിട്ടില്ല. ഫുൾ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം കഴിഞ്ഞ ജൂലൈ മാസത്തിലാണ് റയൽ സോസിഡാഡിൽ നിന്ന് മഡ്രിഡിൽ എത്തിയത്. ചുരുങ്ങിയത് ഒരു മാസമെങ്കിലും വിശ്രമം ആവശ്യമുള്ള പരിക്കായതിനാൽ ഇനി ഈ സീസണിൽ താരം കളിക്കില്ല എന്നത് ഏകദേശം ഉറപ്പാണ്. മെയ് 19 നാണ് റയലിന്റെ ഈ സീസണിലെ അവസാന മത്സരം.

Advertisement