ഒബ്ലക് ലോകത്തിലെ ഏറ്റവും മികച്ച ഗോളി – സിമിയോണി

- Advertisement -

അത്ലറ്റികോ മാഡ്രിഡ് ഗോളി യാൻ ഒബ്ലക് ആണ് ലോകത്തിലെ ഏറ്റവും മികച്ച ഗോളി എന്ന് ക്ലബ്ബിന്റെ പരിശീലകൻ ഡിയഗോ സിമിയോണി. അത്ലറ്റിക്കോയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ല ലീഗ ക്ലീൻ ഷീറ്റ് എന്ന റെക്കോർഡിന് ഒപ്പം താരം എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സിമിയോണി. നിലവിൽ അത്ലറ്റികോ മാഡ്രിഡിനായി 95 ല ലീഗ ക്ലീൻ ഷീറ്റുകൾ താരം നേടിയിട്ടുണ്ട്.

ഈ സീസണിൽ 13 മത്സരങ്ങൾ കളിച്ച താരം 9 ക്ലീൻ ഷീറ്റുകൾ നേടിയിട്ടുണ്ട്. ഫിഫയുടെ യാഷിൻ അവാർഡ് താരം അർഹിക്കുന്നു എന്നും സിമിയോണി പ്രതികരിച്ചു. ഈ വർഷം മുതലാണ് ഫിഫ മികച്ച ഗോളിക്ക് യാഷിൻ അവാർഡ് നൽകാൻ തീരുമാനിച്ചത്. 26 വയസുകാരനായ താരം സ്ലോവേനിയ ദേശീയ ടീം അംഗമാണ്. 2014 ൽ ബെൻഫിക്കയിൽ നിന്നാണ് താരം അത്ലറ്റികോ മാഡ്രിഡിൽ എത്തുന്നത്.

Advertisement