അത്ലറ്റികോ ഗോളിക്ക് പുത്തൻ കരാർ

അത്ലറ്റികോ മാഡ്രിഡിന്റെ ഒന്നാം നമ്പർ ഗോളി യാൻ ഒബ്ലാക് ക്ലബ്ബ്മായുള്ള കരാർ പുതുക്കി. പുതുക്കിയ കരാർ പ്രകാരം താരം 2023 വരെ മാഡ്രിഡിൽ തുടരും.26 വയസുകാരനായ താരം 2014 ലാണ് അത്ലറ്റികോയിൽ എത്തുന്നത്.

അത്ലറ്റികോയിൽ എത്തിയ ശേഷം തുടർച്ചയായി മികച്ച പ്രകടനങ്ങൾ നടത്തുന്ന താരം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. അത്ലറ്റികോക്ക് വേണ്ടി ഇതുവരെ 203 മത്സരങ്ങൾ കളിച്ച താരം ഇതുവരെ 115 ക്ലീൻ ഷീറ്റുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ക്ലബിനൊപ്പം യൂറോപ്പ ലീഗ് കിരീടം നേടാനും താരത്തിനായി. സ്ലോവേനിയയുടെ ദേശീയ ടീം അംഗമാണ് ഒബ്ലാക്.

Exit mobile version