ഡെംബെലക്ക് പകരക്കാരൻ ബാഴ്സയിൽ, സ്ട്രൈക്കർ ഇല്ലാതെ കളിക്കേണ്ടി വരുന്ന ലെഗാനെസ്

- Advertisement -

പരിക്കേറ്റ് പുറത്തിരിക്കുന്ന സുവാരസിനും ഡെംബെലെക്കും പകരക്കാരനായി ലെഗനെസ് സ്ട്രൈക്കർ ആയ ബ്രെത് വൈറ്റിനെ ബാഴ്സലോണ സ്വന്തമാക്കി. ലാ ലിഗയുടെ അനുമതിയോടെ 18 മില്ല്യൺ റിലീസ് ക്ലോസ് ട്രിഗർ ചെയ്താണ് ഡെന്മാർക്ക് താരത്തെ ബാഴ്സ സ്വന്തമാക്കിയത്. നാലര വർഷത്തെ കരാറിൽ എത്തുന്ന ബ്രെത് വൈറ്റിന് 300 മില്ല്യൻ യൂറോ റിലീസ് ക്ലോസും ബാഴ്സ വെച്ചിട്ടുണ്ട്.

സുവാരസും ഡെംബലെയും ഈ സീസണിൽ കളിച്ചേക്കില്ല എന്ന ഭീതി കാരണമാണ് ബാഴ്സലോണ പുതിയ സൈനിംഗിന് അനുവദിക്കണം എന്ന് പറഞ്ഞ് ലാലിഗയെ സമീപിച്ചത്. ലെഗനെസിനു വേണ്ടി ഈ സീസണിൽ 24 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളാണ് ബ്രെത് വൈറ്റ് നേടിയിട്ടുള്ളത്. അതേ സമയം സ്ട്രൈക്കർ ഇല്ലാതെ ഉഴലുകയാണ് റെലഗേഷൻ ഭീഷണി നേരിടുന്ന ലെഗാനെസ്. അപ്രതീക്ഷിതമായാണ് ബ്രെത് വൈറ്റിനെ ലെഗാനെസ് നഷ്ടാമാവുന്നത്. എന്നാൽ പകരം ഒരു താരത്തെ സ്വന്തമാക്കാനുള്ള അവസരം ലെഗാനെസിന് സ്പാനിഷ് എഫ് എ നൽകിയുമില്ല.

ഇതിനു മുൻപ് തന്നെ സ്റ്റാർ സ്ട്രൈക്കർ യൂസഫ് എൻ- നസ്രിയെ സെവിയ്യ 20 മില്ല്യൺ യൂറൊക്ക് സ്വന്തമാക്കിയിരുന്നു. ബ്രെത് വൈറ്റിലായിരുന്നു ലെഗനെസിന്റെ പ്രതീക്ഷ. അതേ സമയം ബാഴ്സ റിലീസ് ക്ലോസ് ട്രിഗർ ചെയ്തതിനാൽ മുഖം രക്ഷിക്കാൻ വേണ്ടി മാത്രം ലാ ലിഗ അനുമതി നൽകിയെന്നാണ് ഉയർന്ന് വരുന്ന ആരോപണങ്ങൾ.

Advertisement