” ബാഴ്ലോണയിൽ എത്തിയതിൽ പശ്ചാത്താപമില്ല “

20210719 151649
Credit: Twitter

ബാഴ്ലോണയിൽ എത്തിയതിൽ പശ്ചാത്താപമില്ല എന്ന് ഹോളണ്ട് സൂപ്പർ താരം മെഫിസ് ഡിപായ്. ബാഴ്ലോണയിൽ എത്തിയതിൽ പശ്ചാത്താപമുണ്ടോ എന്ന ചോദ്യത്തിന് വികാരാധീനാനായാണ് മെംഫിസ് ഡിപായ് പ്രതികരിച്ചത്. എങ്ങനെയാണ് നിങ്ങൾക്ക് ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ സാധിക്കുന്നു എന്ന് മാധ്യമ പ്രവർത്തകനോട് തിരിച്ച് ചോദ്യം ഉന്നയിച്ച ഡിപായ്, ബാഴ്സലോണ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നാണെന്നും കൂട്ടിച്ചേർത്തു. ബാഴ്സലോണയെ സംബന്ധിച്ചടുത്തോളം ഇത് മോശം സമയമാണെന്നും ജയപരാജയങ്ങൾക്കുപരി ബാഴ്സലോണയിൽ താൻ സന്തോഷവാനാണെന്നും ഡിപായ് പറഞ്ഞു.

കൊമാന്റെ കീഴിൽ തുടർച്ചയായി തിരിച്ചടികളാണ് ബാഴ്സലോണ ഏറ്റുവാങ്ങുന്നത്‌. ഇതിനിടെയിലായിരുന്നു ഇത്തരമൊരു ചോദ്യം മെംഫിസ് ഡിപായ്ക്ക് നേരിടേണ്ടി വന്നത്. ഫ്രഞ്ച് ക്ലബ്ബായ ലിയോണിൽ നിന്നും ഫ്രീ ട്രാൻസ്ഫറിലാണ് ബാഴ്സലോണയിലേക്ക് ഡിപായ് എത്തിയത്. മെസ്സിയും ഗ്രീസ്മാനും ഇല്ലാത്ത ബാഴ്സലോണയുടെ അക്രമണ നിരയ്ക്ക് പഴയ പ്രതാപമില്ല. ലാ ലീഗയിൽ ഏഴ് മത്സരങ്ങളിൽ 11 ഗോളുകൾ മാത്രം അടിച്ച ബാഴ്സലോണ ഒൻപതാം സ്ഥാനത്താണ്. ലാ ലീഗയിൽ മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് മെംഫിസ് ഡിപായ് നേടിയിട്ടുള്ളത്.

Previous articleഅമദ് ദിയാലോയ്ക്ക് പരിക്ക് മാറി എത്തി
Next articleനാഷൺസ് ലീഗിനായി ഗംഭീര ജേഴ്സി ഒരുക്കി ഇറ്റലി