മെസ്സിയും റൊണാൾഡോയും ഇല്ലാതെ ഒരു എൽ ക്ലാസിക്കോ, 11 വർഷത്തിനു ശേഷം

സൂപ്പർ താരം ലയണൽ മെസ്സിക്ക് ഇന്നലെ പരിക്കേറ്റതോടെ ഈ എൽക്ലാസിക്കോയുടെ നിറം മങ്ങുമെന്ന് ഉറപ്പായി. നേരത്തെ ക്രിസ്റ്റ്യാനോ പോയതോടെ തന്നെ എൽക്ലാസിക്കോയിലെ സൂപ്പർ താര പോരാട്ടമെന്ന തലക്കെട്ടില്ലാതായിരുന്നു. ഇന്നലെ സെവിയ്യക്കെതിരായ മത്സരത്തിലായിരുന്നു മെസ്സിക്ക് പരിക്കേറ്റത്. മൂന്നാഴ്ച എങ്കിലും മെസ്സി പുറത്തിരിക്കും. അടുത്ത ആഴ്ചയാണ് എൽ ക്ലാസിക്കോ നടക്കുന്നത്.

ഇത് മെസ്സിയോ റൊണാൾഡോയൊ കളിക്കാത്ത നീണ്ട കാലത്തിനു ശേഷമുള്ള എൽ ക്ലാസിക്കോ കൂടിയാകും. അവസാനം 2007ൽ ആണ് മെസ്സിയോ റൊണാൾഡോയോ ഇല്ലാതെ ഒരു എൽ ക്ലാസിക്കോ നടന്നത്. റൊണാൾഡോ യുവന്റസിലേക്ക് ഈ സീസൺ തുടക്കത്തിൽ കൂടു മാറിയിരുന്നു. 2007ന് ശേഷം ഒരു എൽ ക്ലാസിക്കോ പോലും മെസ്സി ഇല്ലാതെ നടന്നിട്ടില്ല.

Exit mobile version