ലാ ലീഗയിൽ ഒൻപത് പേരുമായി കളിച്ച് റയൽ സോസിദാദിനു ജയം

ലാ ലീഗയിൽ ഒൻപത് പേരുമായി കളിച്ച് റയൽ സോസിദാദിനു ജയം . ലാ ലീഗയിൽ പുതുമുഖങ്ങളായ വെസ്‌കയെയാണ് റയൽ സോസിദാദ് പരാജയപ്പെടുത്തിയത്. രണ്ടു ചുവപ്പ് കാർഡുകൾ വാങ്ങിയ റയൽ ഒരു ഗോളിന്റെ വിജയമാണ് ഒൻപത് പേരുമായി കളിച്ച് നേടിയത്. അറുപത്തിനാലാം മിനുട്ടിൽ മൈക്കൽ മെറീനോയാണ് റയൽ സോസിദാദിന്റെ വിജയ ഗോൾ നേടിയത്.

ഹുവാൻമിയും തിയോ ഹെർണാണ്ടസുമാണ് ചുവപ്പ് കണ്ടു കളം വിട്ട റയൽ താരങ്ങൾ. പത്തോന്പതാം മിനുട്ടിൽ ആദ്യ മഞ്ഞക്കാർഡ് കണ്ട ഹുവാൻമി എഴുപത്തിയൊന്നാം മിനുട്ടിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ടു ഗ്രൗണ്ട് വിട്ടു. ഡാമിയൻ മാസ്റ്റോയെ അടിച്ച തിയോ ഹെർണാണ്ടസ് ഡയറക്ട് ചുവപ്പ് കാർഡ് വാങ്ങി കളം വിട്ടു. നിരവധി അവസരങ്ങൾ വെസ്‌കയ്ക്ക് ലഭിച്ചെങ്കിലും അവസരത്തിനൊത്ത് ഉയരാൻ അവർക്ക് സാധിച്ചില്ല.

Exit mobile version