
പി.എസ്.ജിയിലേക്കുള്ള ലോക റെക്കോർഡ് ട്രാൻസ്ഫെറിനു ശേഷം ബാഴ്സലോണയിലുള്ള സുഹൃത്തുക്കളെ കാണാൻ നെയ്മർ വീണ്ടും ബാഴ്സലോണയിലെത്തി. മുൻ ബാഴ്സലോണ താരവും പി.എസ്.ജിയിലെ തന്റെ സഹ താരവുമായ ഡാനി ആൽവേസിന്റെ കൂടെയാണ് നെയ്മർ മെസ്സിയും സുവാരസും അടങ്ങുന്ന ബാഴ്സലോണ താരങ്ങളെ കാണാനെത്തിയത്.
തുടർന്ന് ബാഴ്സലോണ താരങ്ങളായ ഡഗ്ലസ്, മെസ്സി, പിക്വെ, സുവാരസ്, റാക്കിറ്റിച്ച്, ഡാനി ആൽവേസ് തുടങ്ങിയവരൊടപ്പമുള്ള ഫോട്ടോ നെയ്മർ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യുകയും ചെയ്തു.
സുവാരസും നെയ്മറും ചേർന്നുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഇട്ട മെസ്സി നെയ്മർ തിരിച്ചു വന്നു എന്ന് കമന്റ് ഇട്ട് പിക്വെയെ ട്രോൾ ചെയ്യാനും മറന്നില്ല. മെസ്സിയുടെ കമന്റിന് മറുപടിയായി ചിരിക്കുന്ന ഇമോജി ഇട്ടാണ് നെയ്മർ പ്രതികരിച്ചത്.
പി.എസ്.ജിയിലേക്ക് ഉള്ള ട്രാൻസ്ഫെറുമായി ബന്ധപ്പെട്ട് നെയ്മറിനെതിരെ ബാഴ്സലോണ നിയമ നടപടിക്ക് മുതിരുന്നു എന്ന വാർത്തക്ക് പിന്നാലെയാണ് ബാഴ്സലോണ താരങ്ങളെ കാണാൻ നെയ്മർ ബാഴ്സലോണയിലെത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial