അത്ലറ്റിക്ക് ക്ലബിന് പുതിയ പ്രസിഡണ്ട്

- Advertisement -

അത്ലറ്റിക്ക് ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി ഐറ്റർ എലൈസേജിയെ തിരഞ്ഞെടുത്തു. 47.90 ശതമാനം വോട്ട് നേടിയാണ് എലൈസേജി അത്ലെറ്റിക്ക് ബിൽബാവോയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രസിഡണ്ട് ഹോസു ഉരുട്ടിയയുടെ കാലാവധി തീർന്നതിനെ തുടർന്നാണ് ഇലക്ഷൻ നടന്നത്.

ഹോസുവിന്റെ കീഴിൽ ക്ലബ് അക്കൗണ്ടന്റ് ആൽബർട്ടോ ഉറിബെ-ഇച്ചേവറിലെയെ പരാജയപ്പെടുത്തിയാണ് ബിൽബാവോയിലെ ബിസിനസ്മാനായ എലൈസേജി ക്ലബ്ബിനെ ഉയരങ്ങളിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാ ലീഗയിൽ പോയന്റ് നിലയിൽ പതിനേഴാം സ്ഥാനത്താണ് ഇപ്പോൾ അത്ലറ്റിക്ക് ബിൽബാവോ.

Advertisement