മെസ്സിക്ക് പുതിയ മൊബൈൽ ആപ്പും സൈറ്റും

- Advertisement -

കഴിഞ്ഞ ദിവസം ബാഴ്‌സിലോണ ജെയ്‌സിയിൽ 30 കിരീടങ്ങൾ എന്ന നേട്ടം തികച്ച മെസ്സി തന്റെ പേരിൽ പുതിയ മൊബൈൽ ആപ്പും വെബ്‌സൈറ്റും പുറത്തിറക്കി. ആദ്യ പടിയായി മൊബൈൽ ആപ്പ് സ്പെയിനിലും അർജന്റീനയിലും മാത്രമാണ് ലഭ്യമാവുക. messi.com എന്ന വെബ്സൈറ്റ് ഇംഗ്ലീഷിലും സ്പാനിഷിലും ലഭ്യമാണ്.

വെബ്‌സൈറ്റിൽ പ്രധാനമായും സോഷ്യൽ മീഡിയയിൽ വന്ന മെസ്സിയുടെ ചിത്രങ്ങളും വിഡിയോകളും അടങ്ങിയ ഗാലറിയാണ് ഉള്ളത്.   മെസ്സിയെ പറ്റിയുള്ള ട്വീറ്സ്, ഇൻസ്റ്റാഗ്രാം പോസ്റ്സ്, യൂട്യൂബ് വീഡിയോ എന്നിവയും സൈറ്റ് ഗാലറിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.  മെസ്സിയെ പറ്റിയുള്ള പുതിയ വാർത്തകളും അർജന്റീന ടീമിന്റെ അടുത്ത മത്സരങ്ങളിലേക്ക് ഉള്ള കൌണ്ട് ഡൗണും സൈറ്റിൽ ലഭ്യമാണ്.

മെസ്സിയുടെ പേരിൽ മെസ്സി ടിവി എന്ന പേരിൽ ഒരു വിഭാഗവും സൈറ്റിലും ആപ്പിലും ഉടൻ തന്നെ ലഭ്യമാവും.

Advertisement