റയലിന്റെ പുതിയ ജേഴ്സി ഇറങ്ങി

2016 / 17 ലെ ചാമ്പ്യൻസ് ലീഗും ല ലീഗയും നേടി സീസൺ അവിസ്മരണീയമാക്കിയ റയൽ മാഡ്രിഡിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. ഗാരെത് ബെയ്‌ലും ബെൻസീമയും ചേർന്നാണ്  ജേഴ്സി പ്രകാശനം ചെയ്തത്. പതിവ് പോലെ ഹോം ജേഴ്സി വെള്ളനിറത്തിൽ തന്നെയാണ്, നീല നിറത്തിൽ ഉള്ള അഡിഡാസിന്റെ 3 വരകളും ജേഴ്സിക്ക് ഭംഗി നൽകും.

എവേ ജേഴ്സി കറുപ്പ് നിറത്തിലുള്ളതാണ്. അതിൽ ഹോം ജേഴ്സിയിലെ പോലെ തന്നെ അഡിഡാസിന്റെ 3 നീല വരകൾ ഇടം പിടിച്ചിട്ടുണ്ട്. 12ആം ചാമ്പ്യൻസ് ലീഗ് നേടിയതിനെ സൂചിപ്പിക്കുന്ന ലോഗോയും  ഈ ജേഴ്സിയിൽ ഉണ്ട് . രണ്ടു ജേഴ്സിയുടെയും മുൻപിൽ സ്പോൺസമാരായ ഫ്ലൈ എമിരേറ്റ്സിന്റെ ലോഗോയും സ്ഥാനം പിടിച്ചിട്ടുണ്ട് . ക്ലബ്ബിന്റെ 115മത്തെ വാർഷികം സൂചിപ്പിക്കുന്ന മാർക്കും ജേഴ്സിയിൽ ഉണ്ട് .

ഓഗസ്റ്റ് 8ന് മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ നടക്കുന്ന യുവേഫ സൂപ്പർ കപ്പിലാവും ആദ്യമായി റയൽ മാഡ്രിഡ് ഈ ജേഴ്സി അണിയുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹോക്കി വേള്‍ഡ് ലീഗ് സെമിഫൈനലുകള്‍ക്ക് ഇന്ന് ആരംഭം
Next articleഅബുദാബിയിൽ ഇന്ന് മുതൽ മുസാഫിർ എഫ് സി – TwoTwoFour കപ്പ്