Site icon Fanport

അത്ലറ്റികോ മാഡ്രിഡിന് പുതിയ ക്യാപ്റ്റന്മാർ

പുതിയ സീസണിൽ അത്ലറ്റികോ മാഡ്രിഡിന് പുതിയ ക്യാപ്റ്റന്മാർ. നേരത്തെ ക്യാപ്റ്റൻ ആയിരുന്ന ഗബി ടീം വിട്ടതോടെയാണ് പുതിയ ക്യാപ്റ്റനെ അത്ലറ്റികോ മാഡ്രിഡ് തിരഞ്ഞെടുത്തത്. ഡിയേഗോ ഗോഡിൻ ആവും അവരുടെ പ്രഥമ ക്യാപ്റ്റൻ. ഗോഡിന് പുറമെ കോകെ, ഗ്രീസ്‌മാൻ, ജുവാൻഫ്രാൻ എന്നിവരാവും അത്ലറ്റികോ മാഡ്രിഡിന്റെ മറ്റു ക്യാപ്റ്റന്മാർ.

ഈ ട്രാൻസ്ഫർ വിൻഡോയിലാണ് ക്യാപ്റ്റൻ ആയിരുന്ന ഗബി 11 വർഷത്തെ അത്ലറ്റികോ മാഡ്രിഡ് കരിയർ അവസാനിപ്പിച്ച് ഖത്തരി ക്ലബായ അൽ സാദിൽ എത്തിയത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ഗോഡിനും ഗ്രീസ്മാനും അത്ലറ്റികോ മാഡ്രിഡ് വിടുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഇരുവരും  മാഡ്രിഡിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഗ്രീസ്മാൻ ബാഴ്‌സലോണയിലേക്കും ഗോഡിൻ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കും പോവുമെന്നായിരുന്നു വാർത്തകൾ വന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version