നെൽസൺ സെമേഡോ ബാഴ്സലോണയിൽ

ബെൻഫിക്കയുടെ റൈറ്റ് -ബാക്ക് നെൽസൺ സെമേഡോയെ ബാഴ്സലോണ സ്വന്തമാക്കി. 30 മില്ല്യൺ യൂറോയ്ക്കാണ് ക്യാമ്പ് നൗവിലേക്ക് പോർച്ചുഗീസ് താരം എത്തുക. 23 കാരനായ സെമേഡോ 5 വർഷത്തേക്കുള്ള കരാറിലാണ് കാറ്റലൻ ക്ലബ്ബിലേക്കെത്തുന്നത്. ബാഴ്സലോണയുടെ ചരിത്രത്തിലെ ഒരു ഡിഫന്ററിനു വേണ്ടി മുടക്കുന്ന രണ്ടാമത്തെ വലിയ തുകയാണിത്.

ഡാനി ആൽവസിന്റെ അപ്രതീക്ഷിതമായ യുവന്റസ് പ്രവേശനത്തിനു ശേഷം കിതച്ചു കൊണ്ടിരിക്കുന്ന ബാഴ്സലോണയുടെ പ്രതിരോധത്തിന് സെമേഡോയുടെ വരവ് പുത്തനുണർവാകും. ബാഴ്സലോണയുടെ രണ്ടാമത്തെ സൈനിങ്ങാണ് പോർച്ചുഗീസുകാരനായ സെമേഡോ. മാഞ്ചെസ്റ്റർ യുണൈറ്റഡിലേക്ക് സെമേഡോ പോകുമെന്ന് ശക്തമായ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം ബാഴ്സലോണ യുവ താരത്തെ സ്വന്തമാക്കുകയായിരുന്നു. ആഴ്സണലിന്റെ ഹെക്ടർ ബെല്ലെറിൻ ലാ ലീഗ ക്ലബ്ബിന്റെ ആദ്യ ചോയിസ് ആയിരുന്നെങ്കിലും റൈറ്റ്-ബാക്കിനായുള്ള അന്വേഷണം ഒടുവിലവസാനിച്ചത് സെമേഡോയിൽ. യൂറോപ്പിലെ മികച്ച പ്രതിരോധ താരത്തെ ഓൾഡ് ട്രാഫോഡിലെത്തിക്കാനുള്ള ഹോസെ മൗറീഞ്ഞ്യോയുടെ പദ്ധതിയാണ് തകിടം മറിഞ്ഞത്. ലുകാകുവിനെ യുണൈറ്റഡ് സൈൻ ചെയ്തത് പോലെ ഒരു മേജർ സൈനിങ്ങ് നടത്താൻ ഇത് വരെ ബാഴ്സലോണയ്ക്ക് സാധിചിട്ടില്ല. അതേ സമയം എതിരാളികളായ റയൽ മാഡ്രിഡ് ഒട്ടേറെ താരങ്ങളെ ബേർണബ്യൂവിൽ എത്തിച്ചു. റൈറ്റ്- ബാക്കായി തിളങ്ങുന്ന വിങ്ങർ ബോയ് കാറ്റലന്മാർക്ക് വേണ്ടി അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നുള്ളതുറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമലയാളി കരുത്തായി നാസറും ജിൻഷാദും മോഹൻ ബഗാനിൽ
Next articleഇന്ന് അവസാന ദിവസം, കോച്ചിനെ കണ്ടെത്താൻ കഴിയാതെ ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ക്ലബുകൾ