മാഡ്രിഡ് ജേഴ്സിയിൽ 23 കൊല്ലം!! നാചോ ഫെർണാണ്ടസ് റയലിൽ പുതിയ കരാർ ഒപ്പുവെക്കും

Newsroom

Img 20220904 144045
Download the Fanport app now!
Appstore Badge
Google Play Badge 1

ഡിഫൻഡർ നാച്ചോ ഫെർണാണ്ടസ് ക്ലബിൽ കരാർ പുതുക്കും. റയൽ മാഡ്രിഡ് താരത്തിന് പുതിയ കരാർ നൽകും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2024വരെയുള്ള പുതിയ കരാർ ആകും നാചോ ഒപ്പുവെക്കുക. ഈ കരാർ അവസാനിക്കുന്നതോടെ നാചോ ക്ലബിൽ 23 വർഷം പൂർത്തിയാക്കും.

20 വർഷം മുമ്പ് റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ ചേർന്ന നാച്ചോ 2011 ഏപ്രിലിൽ വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ആയിരുന്നു റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. അന്ന് മുതൽ സ്ക്വാഡിലെ പ്രധാന താരമാണ് നാചോ.

നാച്ചോ റയൽ മാഡ്രിഡിനായി ഇതുവരെ 250ൽ അധികം കളികൾ കളിച്ചിട്ടുണ്ട്. റയലിനൊപ്പ അഞ്ച് ചാമ്പ്യൻസ് ലീഗ് അടക്കം 19 ട്രോഫികളും താരം നേടി. 32-കാരൻ ചാമ്പ്യൻസ് ലീഗിൽ ഇതുവരെ 50 അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ സീസണിൽ പല നിർണായക മത്സരങ്ങളിലും വലിയ സംഭാവന നൽകാൻ നാചോക്ക് ആയിരുന്നു.