മൊറാട്ട മാഡ്രിഡിൽ മിന്നുന്നു

- Advertisement -

മാഡ്രിഡിൽ മൊറാട്ട മിന്നുകയാണ്. ജനുവരി ട്രാൻസ്ഫറിൽ അത്ലറ്റിക്കൊ മാഡ്രിഡിൽ എത്തിയ മൊറാട്ട ഇന്ന് ഇരട്ട ഗോളുകളോടെ സിമിയോണിയുടെ ടീമിനെ വിജയത്തിൽ എത്തിച്ചു. ഇന്ന് റിയൽ സോസിഡാഡിനെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. രൺയ്യ് ഗോളുകളും മൊറാട്ട തന്നെ നേടി.

30, 33 മിനുട്ടുകളിൽ ആയിരുന്നു മൊറാട്ടയുടെ ഗോളുകൾ. കഴിഞ്ഞ മത്സരത്തിലും മൊറാട്ട ഗോൾ നേടിയിരുന്നു. കളിയുടെ 62ആം മിനുട്ടിൽ കൊകെ ചുവപ്പ് കാർഡ് കണ്ടിട്ടും രണ്ട് ഗോൾ ലീഡ് അവസാനം വരെ നിലനിർത്താൻ അത്ലറ്റിക്കോ മാഡ്രിഡിനായി. ഇന്നത്തെ ജയം ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ 53 പോയന്റിൽ എത്തിച്ചു. ലീഗിൽ രണ്ടാം സ്ഥാനത്ത് ആണ് അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പോൾ ഉള്ളത്. മൂന്നാമതുള്ള റയൽ മാഡ്രിഡിനേക്കാൾ 5 പോയന്റിന്റെ ലീഡ് ഇപ്പോൾ അത്ലറ്റിക്കോയ്ക്ക് ഉണ്ട്.

Advertisement